കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി

കടകള്‍ തുറക്കാനുള്ള സമരതീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി എകോപന സമിതി പിന്മാറി. വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് കടകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിച്ചെതെന്ന് ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി വെള്ളിയാഴ്ച ചര്‍ച്ചക്ക് ക്ഷണിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. ചര്‍ച്ചക്ക് ശേഷമാകും മറ്റു കാര്യങ്ങള്‍ തീരുമാനിക്കുക.
https://www.facebook.com/Malayalivartha