സേ പരീക്ഷക്ക് സ്‌കൂളില്‍ അമ്മയോടൊപ്പം എത്തിയ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ പ്രിന്‍സിപ്പല്‍ പോലീസിന് കീഴടങ്ങി

സേ പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ അമ്മയോടൊപ്പം എത്തിയ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിന് കീഴടങ്ങി. സേ പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ അമ്മയോടൊപ്പം എത്തിയ വിദ്യാര്‍ഥിനിയോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥിനിയുടെ അമ്മ ചേര്‍ത്തല ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. മുന്‍പും ഇതുപോലെ പെരുമാറിയിട്ടുണ്ടെന്നു പെണ്‍കുട്ടി മൊഴിനല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
ഹൈക്കോടതി നിര്‍ദേശപ്രകാരം പാണാവള്ളിയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.ഡി. വിശ്വനാഥനാണ് പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ചൊവ്വാഴ്ച കീഴടങ്ങിയത്. കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ജാമ്യം നല്‍കി. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിശ്വനാഥന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ചൊവ്വാഴ്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു. ഒപ്പം ജാമ്യം നല്‍കണമെന്നും ഉത്തരവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha