ഷൈലജ ടീച്ചറുടെ വിശ്വസ്തനെതിരെ സി പി എം വിജിലന്‍സ് അന്വേഷണത്തിന് ആലോചന.... സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്

ഷൈലജ ടീച്ചറുടെ വിശ്വസ്തനെതിരെ സി പി എം വിജിലന്‍സ് അന്വേഷണത്തിന് ആലോചിക്കുന്നു. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലിനെതിരെ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കെ.കെ. ഷൈലജയുടെ വ്യക്തിഗത പി. ആര്‍. പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട് പണം ചെലവഴിച്ചെന്നാണ് അഷീലിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.
അഷില്‍ സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് സര്‍ക്കാര്‍ ആരോപണം. മന്ത്രി കെ. കെ.ഷൈലജയുടെ വിശ്വസ്തനായി പ്രവര്‍ത്തിച്ചതാണ് ഡോ. അഷീലിന് പാരയായി മാറിയത്.
സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീലീന് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍ക്കാര്‍ നിയമനം നല്‍കിയതോടെയാണ് വിവാദങ്ങള്‍ കനത്തത്. അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അദ്ദേഹത്തിന് ചുമതല നല്‍കിയത്.
സാധാരണ ഉന്നതപിടിപാടുള്ള ഒരാളെ അത്യാഹിത വിഭാഗത്തില്‍ നിയമിക്കാറില്ല. കെ.കെ. ഷൈലജ മന്ത്രിയായിരിക്കെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത അഷീലിനെതിരെ സി പി എമ്മില്‍ തന്നെ പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍ അഷീല്‍ ഓലപാമ്പിനെ കണ്ടൊന്നും പേടിച്ചില്ല. അതിന്റെ ഫലമാണ് അഷില്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.
സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ഡോ. മുഹമ്മദ് അഷീലിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് സിപിഎം ഉയര്‍ത്തിയത്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കേണ്ട ഡോക്ടര്‍മാരുള്‍പ്പടെയുള്ളവരെ അകറ്റുന്ന സമീപനമാണ് ഡോ. അഷീല്‍ സ്വീകരിച്ചതെന്നാണ് സിപിഎം വിലയിരുത്തല്‍. അന്നത്തെ ആരോഗ്യമന്ത്രിയെ അഷീല്‍ തെറ്റിദ്ധരിപ്പിച്ചെന്നും സി പി എം പറയുന്നു.
മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കൊവിഡ് പ്രതിരോധ മുന്നണിയിലെ താരമാക്കാന്‍ സമൂഹമാധ്യമ ഇടപെടല്‍ ഉള്‍പ്പെടെ നടത്താന്‍ വന്‍തോതില്‍ പണം ചെലവഴിച്ചെന്ന് സിപിഎം സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
സര്‍ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായിക്കും മുകളില്‍ ശൈലജയെ പ്രതിഷ്ഠിക്കാന്‍ ഡോ. മുഹമ്മദ് അഷീല്‍ നടത്തിയ വഴിവിട്ട നീക്കങ്ങള്‍ ഉന്നയിച്ചായിരുന്നു വിമര്‍ശനം. ഇതിനു പിന്നാലെയാണ് അഷീലിനെ തീര്‍ത്തും അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയത്. ഇതില്‍ പിണറായിക്കെതിരെ അഷീല്‍ നടത്തിയചില നീക്കങ്ങളാണ് വിവാദമായത്. ഷൈലജക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാതിരുന്നതിന് പിന്നിലും അഷീലിനോടുള്ള വിരോധമുണ്ട്.
സര്‍ക്കാരിനൊപ്പമായിരുന്ന ഐഎംഎ, കെജിഎംഒഎ തുടങ്ങിയവയെ കൊവിഡ് കാലത്ത് കൂടെ നിര്‍ത്താനായില്ല. അഷീലിന്റെ പല നടപടികളോടും എതിര്‍പ്പുണ്ടായ ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിനെതിരായ വിയോജിപ്പുകളായി അതു പ്രകടിപ്പിച്ചു. പൊതുജനാരോഗ്യരംഗത്തെ വിദഗ്ധരായ പലരുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചെവിക്കൊള്ളാതെ സ്വന്തം ഇഷ്ടപ്രകാരം നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയുമാണുണ്ടായത്.
കൊവിഡ് പ്രതിരോധത്തിലും ബോധവല്‍ക്കരണത്തിലും ഐഎംഎ അടക്കമുള്ള സംഘടനകള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം തള്ളിയാണ് അഷീല്‍ പ്രവര്‍ത്തിച്ചതെന്നും സിപിഎം പറയുന്നു. അതിന്റെ വിരോധമാണ് ഇന്നു ഐ എം എ കാണിക്കുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നു.
മാധ്യമ ഭ്രാന്തന്‍ എന്നാണ്പ്ര അഷീലിനെ സി പി എം നേതാക്കള്‍ വിശേഷിപ്പിക്കുന്നത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതിലുപരി അഷീലിന് മാധ്യമ ഭ്രാന്തായിരുന്നുവെന്നും വിമര്‍ശനമുണ്ട്.
ചില ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സെല്‍ഫ് പ്രെമോഷന്‍ നടത്താനായി സാമൂഹ്യ സുരക്ഷാ മിഷന്റെ ഫണ്ട് വഴിവിട്ട് ഉപയോഗിച്ചെന്നും സിപിഎം കണ്ടെത്തിയിരുന്നു. ഇതെല്ലാം ഒരുമിച്ച് ചേര്‍ത്താണ് അഷീലിനെ സര്‍ക്കാര്‍ തരം താഴത്തിയത്. കെ.കെ. ഷൈലജയെ കൈവിട്ട സി പി എമ്മിന് അഷീലിനെ കൈവിടാന്‍ എന്താണിത്ര താമസം?
https://www.facebook.com/Malayalivartha