കോൺഗ്രസിന്റെ തന്ത്രപ്രധാനസമിതിയോഗം .... നേതൃസ്ഥാനത്ത് നിന്നും തരൂരിനെ വെട്ടിയത് കേരള നേതാക്കള്‍

ലോക്‌സഭയിലെ കക്ഷിനേത്യ സ്ഥാനത്ത് നിന്ന് ഡോ.ശരി തരൂരിനെ വെട്ടിയത് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെന്ന് ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും സൂചനകള്‍.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ തന്ത്രപ്രധാനസമിതിയോഗം ബുധനാഴ്ച ചേര്‍ന്നപ്പോഴാണ് തരൂരിനെ വെട്ടിയത്. ലോക്‌സഭയിലെ കക്ഷിനേതൃസ്ഥാനത്തുനിന്ന് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റി ശശി തരൂരിനെ നിയമിക്കുമെന്നാണ് കേട്ടിരുന്നത്. അതിനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ടായിരുന്നു. ശശി തരൂര്‍ ഇത് പ്രതീക്ഷിച്ചിരുന്നു എന്നാണ് ഡെല്‍ഹിയില്‍നിന്നുള്ള റിപ്പോര്‍ട്ട്.
എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ചൗധരി ഈ സമ്മേളനത്തിലും കക്ഷിനേതാവായി തുടരുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ശശി തരൂരിന് പുറമേ മനീഷ് തിവാരി, ഗൗരവ് ഗൊഗോയി, രണ്‍വീത് ബിട്ടു തുടങ്ങിയവരുടെ പേരുകളാണ് ചൗധരിയുടെ പകരക്കാരനായി പരിഗണിച്ചിരുന്നത്. എന്നാല്‍ തരൂരിനായിരുന്നു മുന്‍തൂക്കം.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കടുത്ത വിരോധിയായതുകാരണമാണ് അധീര്‍ രഞ്ജന്‍ ചൗധരിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ അംഗങ്ങള്‍ മടിക്കുന്നത്. ഇതു ലോക്‌സഭയിലെ പ്രതിപക്ഷഐക്യത്തെയടക്കം ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അധീറിനെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്. തരൂര്‍ ഈ സ്ഥാനത്തേക്ക് പരമ യോഗ്യനാണെന്നായിരുന്നു മലയാളികളല്ലാത്ത കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ കേരളത്തിലെ നേതാക്കള്‍ ആദ്യം മുതല്‍ ഇതിനെ ചവിട്ടി.
സോണിയയും രാഹുലും പങ്കെടുത്ത യോഗമാണ് തരൂരിനെ ഒഴിവാക്കിയത്. അധീറിനുപുറമേ രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി, സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ചീഫ് വിപ്പുമാരായ കൊടിക്കുന്നില്‍ സുരേഷ്, ജയറാം രമേഷ്, ഇരുസഭകളിലെയും ഉപനേതാക്കളായ ആനന്ദ് ശര്‍മ, ഗൗരവ് ഗൊഗോയി തുടങ്ങിയവരും പങ്കെടുത്തു. മലയാളികളായ എ.കെ. ആന്റണി, കെ.സി വേണുഗോപാല്‍, കൊടുക്കുന്നില്‍ സുരേഷ് എന്നിവര്‍ തരൂരിനെ ഒരു ഘട്ടത്തിലും പിന്തുണച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് കോണ്‍ഗ്രസിലുയര്‍ന്ന പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു സുപ്രധാന തീരുമാനമുണ്ടാകുമെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്. പ്രശാന്ത് കിഷോറിന്റെ കടന്നു വരവ് കോണ്‍ഗ്രസിന് ഉത്തേജനം പകരുമെന്നാണ് കരുതുന്നത്.
തരൂരിനെ പോലൊരു നേതാവ് ദേശീയ തലത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ഉണര്‍വായി മാറുമായിരുന്നു. ഒരു മലയാളിയെ മറ്റൊരു മലയാളി ജീവിക്കാന്‍ അനുവദിക്കില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം.
ബി ജെ പിയോടും നരേന്ദ്രമോദിയുടെയും എക്കാലവും എതിര്‍ത്തുനില്‍ക്കുന്ന നേതാവാണ് ശശി തരൂര്‍. അതുതന്നെയാണ് അദ്ദേഹത്തിന് വിനയായി തീര്‍ന്നതും
https://www.facebook.com/Malayalivartha