പ്രസന്നയുടെ ജീവിതത്തിൽ പൊൻ വെളിച്ചം!!! മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാനായി ലോട്ടറി വില്‍പ്പന, പെരുവഴിയിലായ മറ്റൊരു ജീവിതത്തെക്കുടി സുരക്ഷിതമാക്കി ശത കോടീശ്വരന്‍ യുസഫലി; മുഴുവന്‍ കുടിശ്ശികയും നാളെ തന്നെ അടച്ചു തീര്‍ക്കും

പെരുവഴിയിലായ മറ്റൊരു ജീവിതത്തെക്കുടി സുരക്ഷിതമാക്കി എംഎ യുസഫലി. വാടക കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവല്പ്മെന്റ് അഥോറിറ്റി) പെരുവഴിയിലാക്കിയ പ്രസന്നയുടെ മുഴുവന്‍ കുടിശ്ശികയും വ്യവസായി എം.എ യൂസഫലി അടച്ചു തീര്‍ക്കും. അധികൃതരുമായി സംസാരിച്ചുവെന്നും പ്രസന്നയ്ക്ക് വഴിയില്‍ കിടക്കേണ്ട സാഹചര്യമുണ്ടാകരുത് എന്നുകരുതിയാണ് സഹായവുമായി മുന്നോട്ടു വന്നതെന്നും യൂസഫലി പറഞ്ഞു.
മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ എല്ലാവര്‍ക്കും സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.നാളെത്തന്നെ ലുലു ഗ്രൂപ്പ് അധികൃതര്‍ തുക മുഴുവന്‍ ജി സി ഡി എയില്‍ അടക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്ന മകളെ പോറ്റാനായി ലോട്ടറി വില്‍പ്പനയായിരുന്നു പ്രസന്നയുടെ ഉപജീവന മാര്‍ഗ്ഗം. എന്നാല്‍ ഇവര്‍ ലോട്ടറി വില്‍പന നടത്തിയിരുന്ന തട്ട് ജിസിഡിഎ പൊളിച്ചു മാറ്റിയിരുന്നു.
ഇതേ തുടര്‍ന്ന് ജീവിതം മുന്നോട്ട് നയിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ 5 വര്‍ഷം മുന്‍പ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കട പ്രസന്ന ആരംഭിച്ചു. ഹെക്കോടതി ഉത്തരവ് അനുസരിച്ച് കട നിര്‍മ്മിക്കാനുള്ള അനുമതി ജിസിഡിഎ നല്‍കുകയായിരുന്നു. തുടര്‍ന്ന് 3.25 ലക്ഷം രൂപ വായ്പയെടുത്ത് പ്രസന്ന തന്നെയാണ് ചെറിയ കട നിര്‍മ്മിച്ചത്.
ജിസിഡിഎയ്ക്ക് തറവാടക നല്‍കണമെന്നായിരുന്നു വ്യവസ്ഥ.എന്നാല്‍ കോവിഡും ലോക്ഡൗണും ആയതോടെ കടയുടെ പ്രവര്‍ത്തനവും വരുമാനവും അവതാളത്തിലായി. ലോക്ക്‌ഡൗണ്‍ കാരണം വാടക നല്‍കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പ്രസന്ന. പിന്നീട് ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും വോക്വേ നവീകരണം തുടങ്ങിയതിനാല്‍ കട തുറക്കാന്‍ കഴിഞ്ഞില്ല.
കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മകളും പ്രസന്നയും ജീവിച്ചിരുന്നത്. ഇതോടെയാണ് വാടക കുടിശിക നല്‍കിയില്ലെന്ന് പറഞ്ഞ് അധികൃതര്‍ കട പൂട്ടിച്ചത്. കട ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ സാധനങ്ങളെല്ലാം വാരി പുറത്തിട്ടത് വലിയ വാര്‍ത്തയായിരുന്നു.
ഈ സമയത്തെയും മുന്‍പത്തെയും വാടക നല്‍കിയില്ലെന്നു കാണിച്ചാണ് കഴിഞ്ഞ ദിവസം തുറന്നപ്പോള്‍ ഉപകരണങ്ങള്‍ പുറത്തെടുത്തു വച്ചു കട സീല്‍ ചെയ്തത്. വാടക നല്‍കാത്തവര്‍ക്കെതിരെ തത്കാലം നടപടി പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലവിലിരിക്കെയാണ് അത് ലംഘിച്ച് ജി.സി.ഡി.എയുടെ നടപടി ഉണ്ടായത്. ഉണ്ടായിരുന്ന ഏക വരുമാന മാര്‍ഗം നിലച്ചതോടെയാണ് പ്രസന്ന പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതാനും ദിവസമായി കടക്ക് മുന്നില്‍ ഇവര്‍ സമരം ചെയ്തുവരികയാണ്.
ലോക്ഡൗണ്‍ കഴിഞ്ഞാല്‍ വാടക കുടിശിക അടച്ചു തീര്‍ക്കാമെന്നു കാണിച്ച് ജിസിഡിഎ സെക്രട്ടറിക്കു കത്തു നല്‍കിയെങ്കിലും അത് പരിഗണിച്ചില്ലെന്നും പ്രസന്ന പറയുന്നു. ജീവിക്കാന്‍ ആഗ്രഹമുണ്ടായിട്ടല്ല മകളെയോര്‍ത്താണ് താന്‍ ജീവിക്കുന്നതെന്നും ഒരു പെണ്‍കുട്ടിയെയും കൊണ്ട് തനിക്ക് യാചിക്കാന്‍ പറ്റുമോയെന്നും പ്രസന്ന ചോദിക്കുന്നു.
നേരത്തെ ടി. ജെ. വിനോദ് എംഎല്‍എ. പ്രസന്നകുമാരിയെ സന്ദര്‍ശിക്കുകയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ ഫോണില്‍ വിളിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കോവിഡ് കാലത്തെ ഒഴിപ്പിക്കല്‍ അനുവദിക്കാനാകില്ലെന്ന് ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു. ഇത് സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കട തുറക്കാതെ വീട്ടിലേക്ക് ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പ്രസന്ന കുമാരി.
സംഭവം വിവാദമായതോടെ നിശ്ചിത തുക അടച്ചാല്‍ കട തുറക്കാന്‍ അനുവദിക്കാമെന്ന് ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞിരുന്നു. കുടിശിക തവണകളായി അടയ്ക്കാന്‍ അവസരം നല്‍കാമെന്നും ജി സി ഡി എ ചെയര്‍മാന്‍ വി സലീം വ്യക്തമാക്കിയിരുന്നു. ഈ വിവരം അറിഞ്ഞാണ് വീട്ടമ്മയ്ക്ക് സഹായ ഹസ്തവുമായി യൂസഫലി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha

























