ശശി തരൂര്‍ വീണ്ടും താരമാകുന്നു... പിണങ്ങി നിന്ന അദാനിയെ മനസുമാറ്റി കരണ്‍ അദാനിയെ കൊണ്ടു വന്നതിനു പിന്നില്‍ ശശി തരൂര്‍

ഏറെ മോശം സമയത്തിനു ശേഷം ശശിതരൂരിന് വീണ്ടും നല്ലകാലം വരുന്നു. രാഷ്ട്രീയ പടലപ്പിണക്കങ്ങള്‍ കാരണം വിഴിഞ്ഞം സ്വപ്നത്തില്‍ മാത്രം ആകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അദാനിയുടെ പിണക്കം മാറ്റി മകന്‍ കരണ്‍ അദാനിയെ തിരുവനന്തപുരത്തെത്തിക്കാന്‍ മുഖ്യ പങ്കുവഹിച്ചത് ശശി തരൂര്‍ ആണെന്നാണ് കണ്ടെത്തല്‍.
തിരുവനന്തപുരം എംപിയായ തരൂരിനോടുള്ള പ്രത്യേക താല്‍പ്പര്യം അദാനി ഗ്രൂപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് എത്തിയ ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനി നേരെ പോയത് തരൂരിന്റെ ഫ്‌ളാറ്റില്‍. അവിടെയായിരുന്നു പ്രഭാത ഭക്ഷണം. അതിന് ശേഷം മുഖ്യമന്ത്രിയെ കാണാന്‍ തരൂരുമൊത്ത് നിയമസഭയിലേക്ക്. അങ്ങനെ കേരളത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നണിയില്‍ നിന്ന തരൂരിന്റെ സ്വാധീന ശക്തി ഒരിക്കല്‍ കൂടി മലയാളി അറിഞ്ഞു.
തിരുവനന്തപുരം എംപിയെന്ന നിലയില്‍ തരൂരിന് ഏറെ നിര്‍ണ്ണായകമാണ് വിഴഞ്ഞം പദ്ധതി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള വികസന സ്വപ്‌നങ്ങലുടെ സഫലീകരണത്തിന് ഒടുവില്‍ തരൂരിനെ കൊണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ ഗൗതം അദാനിയുമായി തരൂരിനെ അടുത്ത വ്യക്തി ബന്ധമുണ്ട്. ഐപിഎല്‍ കേരളത്തിലെത്തിക്കുമ്പോള്‍ അതിനെ അട്ടിമറിക്കാന്‍ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് അദാനി. അഹമ്മദാബാദ് കേന്ദ്രീകരിച്ച് ഐപിഎല്‍ ടീമിനായി അദാനിയും രംഗത്തുണ്ടായിരുന്നു. അന്ന് അദാനിയുടെ തന്ത്രങ്ങള്‍ ഐപിഎല്‍ ടീം സ്വന്തമാക്കുമെന്ന് ഏവരും കരുതി. ബിജെപിയുമായി ഏറെ അടുപ്പമുള്ള ലളിത് മോദിയായിരുന്നു അന്ന് ഐപിഎല്‍ ചെയര്‍മാന്‍. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തിന് അഹമ്മദാബാദില്‍ ഐപിഎല്‍ ടീം എത്തിക്കാനാകുമെന്ന് കരുതി. സമര്‍ത്ഥമായി തരൂര്‍ കരുക്കള്‍ നീക്കിയപ്പോള്‍ അദാനിക്ക് ലേലത്തില്‍ നേട്ടമുണ്ടാക്കാനായില്ല.
ബിസിസിഐയില്‍ ആവോളം സ്വാധീനമുണ്ടായിരുന്ന കേന്ദ്ര മന്ത്രി ശരത് പവാറിന്റെ പിന്തുണ തുണയാക്കി തരൂര്‍ ഐപിഎല്‍ നേടി. പ്രഫുല്‍ പട്ടേലും തരൂരിന് ഒപ്പമുണ്ടായിരുന്നു. അതോടെയാണ് ലളിത് മോദിയുടെ ശത്രുപക്ഷത്ത് തരൂര്‍ എത്തുന്നതും സുനന്ദാ പുഷ്‌കര്‍ വിവാദങ്ങള്‍ ഉണ്ടാകുന്നതും. കേന്ദ്ര മന്ത്രി പദവിയും പോയി. പിന്നീട് രണ്ടാമത് മന്ത്രിയായെങ്കിലും സുനന്ദയുടെ മരണത്തോടെ തരൂര്‍ പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പില്‍ ജയിക്കുമോ എന്നു പോലും തോന്നി. അവസാനം മോഡിയെ സ്തുതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തു നിന്നു പോലും തരൂരിനെ മാറ്റിയിരുന്നു.
എന്നും വിവാദങ്ങളില്‍പ്പെട്ട തരൂരിനെ കോണ്‍ഗ്രസുകാര്‍ക്കും ജനങ്ങള്‍ക്കും വേണ്ടാതായി. അവിടെ നിന്നാണ് തരൂരിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്; ഒരു വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















