കൊവിഡ് മാനദണ്ഡം ലംഘിച്ച് കല്യാണത്തിന് ക്ഷണിച്ചത് ആയിരങ്ങളെ... വിവാഹ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിൽ കെട്ടിയ തകർപ്പൻ പന്തലും സജ്ജീകരണങ്ങളും പൊളിച്ചുമാറ്റി; കുടുങ്ങിയത് കല്യാണം കൂടാനെത്തിയവർ വരെ: ഒടുവിൽ ആഡംബര ഭക്ഷണവും വെള്ളത്തിലായി, കാസര്‍കോട് കോടീശ്വരനായ റീസോര്‍ട്ട് ഉടമയക്ക് മുട്ടൻ പണി നൽകി പോലീസ്

കൊവിഡ് മാനദണ്ഡം ലംഘിച്ചു ആയിരം ആളുകളെ പങ്കെടുപ്പിച്ചു ആഡംബര കല്യാണം നടത്താനൊരുങ്ങിയ കല്യാണം തകർത്ത് പോലീസ്. മധൂര്‍ കൊല്ലങ്കാനത്തെ നക്ഷത്ര റീസോര്‍ട്ടില്‍ ഇന്നലെ നടത്താനിരുന്ന വിവാഹ ആഘോഷമാണ് കാസര്‍കോട് ഡിവൈ. എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ വി.വി മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം തടഞ്ഞിരിക്കുന്നത് .
വിവാഹ ആഘോഷം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കെട്ടിയ പന്തലും സജ്ജീകരണങ്ങളും എല്ലാം പൊലീസ് എടുത്തുമാറ്റി. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മംഗളുരു ഭാഗങ്ങളില്‍ നിന്നെത്തിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചയച്ചു.
300 ഓളം വാഹനങ്ങളില്‍ കല്യാണത്തിന് ആളുകള്‍ വന്നിരുന്നു. പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വെല്ലുവിളിച്ചു കൊണ്ടാണ് കോടീശ്വരനായ റീസോര്‍ട്ട് ഉടമ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലത്ത് ആഡംബര വിവാഹം നടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
രണ്ടു ദിവസമായി പൊലീസ് നടത്തിയ ശ്രമകരമായ ദൗത്യം ഇന്നലെ വൈകുന്നേരം വരെ നീണ്ടുനിന്നു. മാനദണ്ഡം ലംഘിച്ച് റീസോര്‍ട്ടില്‍ കല്യാണത്തിന് എത്തിയ മുഴുവന്‍ വാഹന ഉടമകള്‍ക്കെതിരെയും കേസ് എടുക്കുമെന്ന് വിദ്യാനഗര്‍ സി ഐ വി. വി മനോജ് പറഞ്ഞു. വാഹനങ്ങളുടെ നമ്പര്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ആഡംബരവിവാഹം നടത്താന്‍ ഒരുക്കങ്ങള്‍ നടത്തിയ ഗൃഹനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. മൂന്ന്വ വാഹനങ്ങള്‍ മാത്രം അകത്തേക്ക് കടത്തി വിട്ട് വരനും വധുവും അടുത്ത ബന്ധുക്കളും മാത്രമായി വിവാഹം നടത്താന്‍ അനുമതി നല്‍കി. തുടര്‍ന്ന് മുഴുവന്‍ ആളുകളെയും പറഞ്ഞുവിട്ട ശേഷമാണ് പൊലീസ് മടങ്ങിയത്. വെറുതെയായ ആഡംബര ഭക്ഷണം മുഴുവന്‍ നശിപ്പിച്ചു കളയുകയായിരുന്നു.
https://www.facebook.com/Malayalivartha




















