കനത്ത മഴയെ തുടർന്ന് ഷോളയാര്‍ ഡാം തുറന്നു; ഇന്ന് ഉച്ചവരെ ഷോളയാര്‍ മേഖലയില്‍ ഉണ്ടായത് 132 മില്ലിമീറ്റര്‍ മഴ

കനത്ത മഴയെ തുടർന്ന് ഷോളയാര്‍ ഡാം തുറന്നു. പരമാവധി സംഭരണ ശേഷിയായ 160 അടിയില്‍ ഡാമിലെ ജലനിരപ്പ് എത്തിയതോടെയാണ് ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ഡാം തുറന്നത്.
6901.62 ഘന അടി വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. 2667.35 ഘന അടി ജലം ഷട്ടറുകളിലൂടെ പുറത്തുവിടും. പറമ്ബിക്കുളം ഡാമില്‍ 47.70 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 132 മില്ലിമീറ്റര്‍ മഴയാണ് ഇന്ന് ഉച്ചവരെ ഷോളയാര്‍ മേഖലയില്‍ ഉണ്ടായത്. പറമ്ബിക്കുളം മേഖലയില്‍ 63 മി.മീറ്റര്‍ മഴയുണ്ടായി.
https://www.facebook.com/Malayalivartha




















