പൊലീസെത്തി എല്ലാം പരിഹരിച്ചു... സിസ്റ്റര്‍ ലൂസി കളപ്പുര നിരാഹാര സമരം അവസാനിപ്പിച്ചു

പൊലീസ് അനാസ്ഥയില്‍ പ്രതിഷേധം അറിയിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദര്‍ സൂപ്പീരിയര്‍ വിച്ഛേദിച്ചുവെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതിലായിരുന്നു പ്രതിഷേധം നടത്തിയത്. വെള്ളമുണ്ട പൊലീസെത്തി വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കുക ആയിരുന്നു.
മുറിക്ക് പുറത്തുള്ള വരാന്തയിലെ വൈദ്യുതി മദര്‍ സൂപ്പീരിയര്‍ വിച്ഛേദിച്ചുവെന്ന് കാണിച്ച് വെള്ളമുണ്ട പൊലീസില്‍ കഴിഞ്ഞ ദിവസമാണ് സിസ്റ്റര്‍ ലൂസി പരാതി നല്‍കിയത്. കാരയ്ക്കമല എഫ്‌സിസിക്ക് മുന്‍പിലാണ് ലൂസി കളപ്പുര നിരാഹാര സമരം ഇരുന്നത്.
https://www.facebook.com/Malayalivartha




















