രമ്യ ഹരിദാസും വി.ടി ബല്‍റാമും നേതാക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആരോപണങ്ങൾക്ക് മറുപടിയുമായി രമ്യഹരിദാസ്! ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഹോട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കസബ പൊലീസ്

പാലക്കാട്ടെ നഗരത്തിലുള്ള ഒരു ഹോട്ടലില്‍ രമ്യ ഹരിദാസ് എംപിയും, വി.ടി. ബല്‍റാമും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോവിഡിനെ തുടര്‍ന്നു ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലെന്നിരിക്കെയാണ് ഇവര്‍ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പാലക്കാട് നഗരത്തിലെ ഒരു ഹോട്ടലില്‍ ഇവര്‍ ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഫുഡ് സര്‍വ്വീസ് നടത്തുന്ന ഡെലിവറി ബോയി ഇവരെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. വീഡിയോ എടുത്തയാളോട് യൂത്ത് കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപ് ക്ഷോഭിക്കുന്നതിന്റെ ദ്യശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
എന്നാൽ സംഭവത്തെ കുറിച്ച് രമ്യ ഹരിദാസ് പറഞ്ഞതിങ്ങനെയാണ്, മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു.
അതേസമയം ഹോട്ടലിനെതിരെ പൊലീസ് കേസെടുത്തു. ലോക്ക്ഡൗണ്‍ ലംഘനത്തിനാണ് കസബ പൊലീസ് ഹോട്ടലിനെതിരെ കേസെടുത്തത്.
https://www.facebook.com/Malayalivartha
























