സ്കൂട്ടറിൽ കറങ്ങി നടന്ന ആളില്ലാത്ത വീടുകള്‍ കണ്ടുവെക്കും! വൈകിട്ട് ആറിനും പത്തിനും ഇടയ്ക്ക് സ്കൂട്ടറിലെത്തി മോഷണവും: തുടർന്ന് സാഹസികമായി രക്ഷപ്പെടും, കോട്ടയത്ത് പൊലീസിന് തലവേദനയായ മോഷണകേസിലെ പ്രതികളെ പിടികൂടി

കോട്ടയം ജില്ലയിൽ കുറച്ച് മാസങ്ങളായി നിരവധി മോഷണങ്ങളാണ് നടന്നത്. ഇത് ജില്ലാ പോലീസിനും തലവേദന പിടിച്ച് കേസായിരുന്നു. നിരവധി ക്ലേസുകളിൽ പ്രതിയായ ഇദ്ദേഹത്തെ പിടിക്കാനായി പോലീസുകാർ വലഞ്ഞിരുന്നു.
ഇതിനിടെയാണ് ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ചേർന്നതും കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തത്. മോഷണം തടയുന്നതിന് വ്യാപകമായ പരിശോധനയും ജില്ലാ പോലീസ് ആസൂത്രണം ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ തന്നെ പ്രത്യേക സംഘവും പൊലീസ് രൂപീകരിച്ചിരുന്നു. ഈ നീക്കങ്ങൾ നന്നായി നടത്തിയതിന്റെ ഒടുവിലാൻ ഇതിനൊക്കെ ഫലം കാണാൻ ഇടയായത്.
പോലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ രണ്ട് മോഷ്ടാക്കളെ ആണ് ഇന്ന് പിടികൂടിയത്. ആലപ്പുഴ കണ്ടല്ലൂര്‍ വടക്കേമുറി പെരുമനപുതുവേല്‍ വീട്ടില്‍ സുധീഷ് (38), തിരുവല്ല തുകലശേരി പൂമംഗലം വീട്ടില്‍ ശരത് ശശി (34) എന്നിവരെയാണ് ഇന്ന് പിടികൂടിയത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എല്‍ സജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് രണ്ട് മോഷ്ടാക്കളെ പിടികൂടിയത്.
ഇന്ന് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ വരികയായിരുന്ന സുധീഷിനെയും, ശരത്തിനെയും പൊലീസ് സംഘം തടഞ്ഞു നിര്‍ത്തി വിവരങ്ങള്‍ ആരാഞ്ഞു. ഈ പരിശോധനയിലാണ് രണ്ടു പ്രതികളും മോഷണം ലക്ഷ്യമിട്ട് ജില്ലയില്‍ എത്തിയതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചത്.
തുടര്‍ന്നു കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ ഷൈജു, എസ് ഐമാരായ എല്‍ദോപോള്‍, വി.എസ് ഷിബുക്കുട്ടന്‍, ജോര്‍ജ്കുട്ടി സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നവാസ്, ജോബി സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്യാം എസ്.നായര്‍, ശ്രാവണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് പ്രത്യേകം ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലാണ് നിര്‍ണായകമായത്. പ്രതികള്‍ നിരവധി കേസുകളില്‍ ഉള്ളില്‍ ആയിട്ടുണ്ട് എന്ന് പൊലീസ് സംഘം കണ്ടെത്തുകയും ചെയ്തു.
കായംകുളം, കന്നക്കുന്ന്, കുറത്തിക്കാട്, കരീലക്കുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ ഇരുവരും പ്രതികളാണ് എന്നു പോലീസ് കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയില്‍ എടുത്തശേഷം സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വിവരം അറിയുന്നത്.
മോഷണക്കേസില്‍ ഇരുവരും നേരത്തെ ജയിലിലായിരുന്നു എന്നും പോലീസ് നടത്തിയ പരിശോധനയില്‍ വ്യക്തമായി. മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഇവര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് വീണ്ടും മോഷണത്തിനായി പുറത്തിറങ്ങുകയായിരുന്നു എന്ന് പോലീസ് പറയുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ വിവിധ സ്ഥലങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് നല്‍കുന്ന വിവരം.
സ്കൂട്ടറില്‍ കറങ്ങി നടന്നാണ് ഇവരുടെ മോഷണ രീതി. ആളില്ലാത്ത വീടുകളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നത്. വൈകിട്ട് ആറു മണിയ്ക്കും പത്തിനും ഇടയ്ക്കാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി.
ബൈക്കില്‍ ശരത്ത് എത്തിയ ശേഷം സുധീഷിനെ ഇറക്കി വിടും. തുടര്‍ന്ന് സ്ഥലത്ത് ശരത്ത് ഒളിച്ചിരിക്കും. മോഷണത്തിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപെടുകയാണ് ചെയ്യുന്നത് എന്നും പൊലീസ് പറയുന്നു.കോട്ടയം ഈസ്റ്റ് ,പുതുപ്പള്ളി, ഗാന്ധിനഗര്‍, പത്തനംതിട്ട റാന്നി എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇരുവരും മോഷണക്കേസുകളില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha
























