വാക്സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ മർദിച്ചു; സംഭവത്തില്‍ മാപ്പ് ചോദിച്ച് സിപിഎം നേതാക്കള്‍

വാക്സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് സിപിഎം നേതാക്കള്‍. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം വിശദീകരണം ചോദിച്ചിരുന്നു. വാക്സിന്‍ കൂടുതല്‍ ഉണ്ടെന്ന ധാരണയിലാണ് ഡോക്ടര്‍ക്കെതിരായ അനിഷ്ട സംഭവങ്ങള്‍ നടന്നതെന്നാണ് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദിന്റെ വിശദീകരണം. കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സി പി എം നേതാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത് വിവാദമായിരുന്നു.
കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രഘുവരന്‍, ഉള്‍പ്പടെ മൂന്ന് സി പി എം നേതാക്കള്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തിരുന്നു. ക്രമവിരുദ്ധമായി വാക്സിന്‍ നല്‍കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്കൊപ്പമെത്തി മര്‍ദിക്കുകയായിരുന്നു എന്നാണ് മര്‍ദ്ദനമേറ്റ ഡോക്ടര്‍ ശരത്ചന്ദ്ര ബോസിന്റെ പരാതി.
https://www.facebook.com/Malayalivartha























