Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഹരികൃഷ്ണയുടെ പ്രണയം എതിർത്ത രതീഷ് നിലത്ത് തലയടിച്ച് വീണ ഹരികൃഷ്ണയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി; സഹോദരീ സ്ഥാനമായിരുന്നിട്ടും ഹരികൃഷ്ണയിൽ കണ്ണുടക്കിയത് രണ്ട് വർഷങ്ങൾക്ക് മുമ്പ്:- ഇപ്പോഴത്തെ പ്രണയ ബന്ധം വിവാഹത്തിൽ എത്തുമെന്ന് മനസിലായതോടെ ഏതുവിധേനയെും ഈ കല്യാണം നടത്തില്ലെന്ന് വെല്ലുവിളിച്ചു! ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയുടേത് അരുംകൊല തന്നെ... പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

26 JULY 2021 06:13 AM IST
മലയാളി വാര്‍ത്ത

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക നഴ്സായ 25കാരിയെ ചേർത്തല കടക്കരപ്പള്ളിയിൽ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹരികൃഷ്ണ ബലാത്സംഗത്തിനിരയായതായി റിപ്പോർട്ടുകൾ. ക്രൂരമായി മർദ്ദിച്ചവശയാക്കിയതിന് ശേഷമായിരുന്നു പീഡനം.

ഹരികൃഷ്ണ മറ്റൊരാളുമായി അടുപ്പത്തിലായതു ചോദ്യം ചെയ്തപ്പോൾ വീട്ടിനകത്തുവച്ച് തർക്കമുണ്ടായെന്നു രതീഷ് പറഞ്ഞു. വീട്ടിനകത്ത് കട്ടിലിൽ ഇരുന്നപ്പോഴാണ് തർക്കമുണ്ടായത്. മര്‍ദിച്ചപ്പോള്‍ ബോധരഹിതയായ നിലത്ത് തലയടിച്ചു വീണ ഹരികൃഷ്ണയെ അർദ്ധബോധാവസ്ഥയിൽ പീഡിപ്പിക്കുകയായിരുന്നു.

രണ്ട് വര്‍ഷത്തോളമായി ഹരികൃഷ്ണയില്‍ നോട്ടമുണ്ടായിരുന്ന രതീഷ് ഇവരുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഭാര്യയുടെ അനുജത്തിയെ കാണേണ്ട കണ്ണിലൂടെ ആയിരുന്നില്ല രതീഷ് ഹരികൃഷ്ണയെ കണ്ടത്. അതുകൊണ്ട് തന്നെ യുവതിയെടു ചെറിയ കാര്യങ്ങളില്‍ പോലും ഇടപെടുകയും ചെയ്തു.

അതിനിടെയാണ് ഹരികൃഷ്ണ മറ്റൊരു യുവാവുമായി പ്രണയത്തിലായതും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടായത്. എന്നാല്‍ ഏതുവിധേനയെും ഈ കല്യാണം നടത്തില്ലെന്ന് വെല്ലുവിളിച്ച രതീഷ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഈ യുവാവുമായുള്ള ബന്ധത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതും അതുകൊലപാതകത്തില്‍ കലാശിച്ചതും. കൊലപാതകം നടന്ന 22ാം തീയ്യതി രാത്രി 9 മണിയോടായാണ് ഹരികൃഷ്ണയെ രതീഷ് ബൈക്കില്‍ വീട്ടില്‍ എത്തിച്ചത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാൽ വീട്ടിലുണ്ടായിരുന്നില്ല.

ഏഴും ഒൻപതും മാസം പ്രായമുള്ള മക്കളെ രതീഷ് അപ്പോഴേക്കും കുടുംബ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ജോലി ചെയ്യുന്ന അടുപ്പമുള്ള സുഹൃത്തിനെ കുറിച്ചു ചോദിച്ചു. ഇതേചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച്‌ ജനലില്‍ ഇടിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അര്‍ധബോധാവസ്ഥയിലായി നിലത്തു വീണ യുവതിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കഴുത്തുഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. 

മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്‌തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് മുങ്ങുകയായിരുന്നു.

ഹരികൃഷ്ണയുടെ മൃതദേഹത്തില്‍ മണല്‍ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തില്‍ കാണാനില്ല. വസ്ത്രങ്ങളില്‍ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണല്‍ പുരണ്ടതെന്നാണ് പൊലീസ് വ്യക്തമക്കിയത്. എന്ത് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ട് വന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തന്റെ കുട്ടികളില്‍ ആര്‍ക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച്‌ രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയമുണ്ട്. കൊലപാതകത്തിന് ശേഷം വീട്ടില്‍ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാന്‍ തങ്കി ലവല്‍ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാല്‍ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു.

ജോലി കഴിഞ്ഞ് ചേര്‍ത്തലയിലെത്തുന്ന ഹരികൃഷ്‌ണയെ പലപ്പോഴും രതീഷായിരുന്നു സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചിരുന്നത്‌. രതീഷിന്റെ വീട്ടില്‍ നിന്ന്‌ ഒരു കിലോമീറ്ററോളം അകലെയാണ്‌ ഹരികൃഷ്‌ണയുടെ വീട്‌. രതീഷ്‌ ഒളിവില്‍പോയെന്ന് മനസിലാക്കിയതോടെ ഫോണും വാഹനവും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ പിടികൂടിയത്‌. യുവതി യുവാവിനൊപ്പം നില്‍ക്കുന്ന സി.സി. ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു.

ഹരികൃഷ്‌ണ വെള്ളിയാഴ്‌ച വൈകിട്ട്‌ ജോലി കഴിഞ്ഞിറങ്ങാന്‍ വൈകുമെന്ന്‌ അമ്മയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി വൈകിയിട്ടും യുവതിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. ഇതിനിടെ, രതീഷിനെ ഫോണില്‍ വിളിച്ചെങ്കിലും ഇന്ന്‌ ഹരികൃഷ്‌ണ വരില്ലെന്നും ശനിയാഴ്‌ചയും കോവിഡ്‌ ഡ്യൂട്ടി ഉള്ളതിനാല്‍ കൂട്ടുകാരിയുടെ വീട്ടില്‍ തങ്ങുമെന്ന്‌ പറഞ്ഞതായുമാണ്‌ മറുപടി ലഭിച്ചത്‌. പിന്നീട്‌ രതീഷിനെയും ഫോണില്‍ കിട്ടാതായി.

വെള്ളിയാഴ്‌ച സൈക്കിളിലാണ്‌ ഹരികൃഷ്‌ണ ജോലിക്കു പോയത്‌. ആലപ്പുഴ കടപ്പുറം ആശുപത്രിയില്‍ താല്‍കാലിക നഴ്‌സായിരുന്ന യുവതി ഒരാഴ്‌ച മുമ്പാണ്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാറിയത്‌. ഹരികൃഷ്‌ണയെ കാണാതായതിനെത്തുടര്‍ന്ന്‌ രതീഷിന്റെ വീട്ടില്‍ ആദ്യം ബന്ധുക്കള്‍ അന്വേഷിച്ച്‌ എത്തിയെങ്കിലും ആരും അകത്തുള്ളതായി സൂചന ലഭിച്ചില്ല. തുടര്‍ന്ന്‌ പോലീസ്‌ എത്തിയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി മാറുകയാണ് ഹരികൃഷ്ണയുടെ മരണം. കടക്കരപ്പള്ളി തളിശേരിത്തറ വീട്ടിന്റെ അത്താണിയായിരുന്നു ഹരികൃഷ്‌ണ. കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന പിതാവ്‌ ഉല്ലാസ്‌ കാര്യമായി ജോലിക്കു പോകുന്നില്ല. ഇളയമകള്‍ ഹരികൃഷ്‌ണയാണ്‌ കുടുംബം പുലര്‍ത്തിയിരുന്നത്‌.

നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും യുവതിയെക്കുറിച്ച്‌ നല്ല അഭിപ്രായം മാത്രം. ഹരികൃഷ്ണയെ വീട്ടിലെത്തിക്കുന്നതിനു മുൻപായി സഹോദരീ ഭർത്താവ് രതീഷ് തന്റെ 2 കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബവീട്ടിലാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (11 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (44 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends