Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പുറത്തേക്ക് വഴി തുറന്നു... ചെറു പാര്‍ട്ടിയായ ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുത്തത് വലിയ തലവേദനയാകുന്നു; പിളര്‍പ്പ് സിപിഎം അംഗീകരിക്കുന്ന പ്രശ്മമില്ല; ഒരുമിച്ച് നിന്നില്ലെങ്കില്‍ പുറത്തേക്ക് വഴിതുറക്കും; കാത്ത് കാത്തിരുന്ന മന്ത്രിസ്ഥാനവും വെറുതേയാകും

26 JULY 2021 08:27 AM IST
മലയാളി വാര്‍ത്ത

സാധാരണ എപ്പോഴും വലിയ പാര്‍ട്ടികളാണ് മുന്നണിക്ക് തലവേദനയാകുന്നത്. ഇത്തവണ സിപിഎമ്മിന് വലിയ ഭൂരിപക്ഷം ഉണ്ടായിട്ടും എല്ലാ മുന്നണികള്‍ക്കും അവസരം നല്‍കാനാണ് തീരുമാനിച്ചത്. അങ്ങനേയാണ് ഐഎന്‍എല്ലിന് മന്ത്രി സ്ഥാനം ലഭിച്ചത്. എന്നാല്‍ അവര്‍ അടിച്ച് പിരിയുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ പൊട്ടിച്ചിരിക്കുന്നത് മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയുമായിരിക്കും.

ഘടകകക്ഷി അംഗത്വവും മന്ത്രിസ്ഥാനവും നല്‍കിയതിന് പിന്നാലെ ഐഎന്‍എല്ലില്‍ ഉണ്ടായ പിളര്‍പ്പില്‍ സിപിഎമ്മിനു കടുത്ത രോഷമാണ്. ഏതു വിഭാഗത്തെ തള്ളണം, കൊള്ളണം എന്നത് അവര്‍ ആലോചിച്ചിട്ടില്ല. രണ്ടു കൂട്ടരും ഒരുമിച്ചു പോകണമെന്നാണു പാര്‍ട്ടി ആവശ്യപ്പെടുന്നത്.

 



പാര്‍ട്ടികള്‍ പിളര്‍ന്നാല്‍ രണ്ടു കൂട്ടരെയും തല്‍ക്കാലത്തേക്കെങ്കിലും മുന്നണിയില്‍ നിന്നു പുറത്തു നിര്‍ത്തുന്ന രീതി സിപിഎം പിന്തുടരാറുണ്ട്. പിന്നീട് ഔദ്യോഗിക വിഭാഗം എന്ന വിശേഷണം ആര്‍ജിക്കുന്നവരെ മുന്നണിയിലേക്കു പരിഗണിച്ചാലായി. കേരള കോണ്‍ഗ്രസിലെ പി.സി.തോമസ് വിഭാഗം പിളര്‍ന്നപ്പോള്‍ ഒരു വിഭാഗത്തെ മുന്നണി യോഗത്തില്‍ നിന്ന് ഇറക്കിവിട്ട ചരിത്രവുമുണ്ട്.

ഐഎന്‍എല്ലിന്റെ കാര്യത്തില്‍ രണ്ടു വിഭാഗങ്ങളെയും എല്‍ഡിഎഫില്‍ എടുക്കാന്‍ ഒരു സാധ്യതയുമില്ല. പാര്‍ട്ടിയുടെ ഏക എംഎല്‍എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂര്‍ വിഭാഗത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ ആ വിഭാഗത്തിനു മേല്‍ക്കൈ ലഭിച്ചേക്കാം. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും ഇവര്‍ക്കാണെന്ന സൂചനയുണ്ട്. പക്ഷേ, പാര്‍ട്ടി ഭാരവാഹികളും ജില്ലാ ഘടകങ്ങളും പ്രവര്‍ത്തകരും എല്ലാം തങ്ങള്‍ക്കൊപ്പം എന്നാണു രണ്ടു വിഭാഗങ്ങളും അവകാശപ്പെടുന്നത്. മലബാര്‍ മേഖലയിലെ ജില്ലാ ഘടകങ്ങളോടും നേതാക്കളോടും സിപിഎം അഭിപ്രായം തേടിയേക്കും.

 



ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയും അവരുടെ മന്ത്രിയും എന്ന നിലയില്‍ മന്ത്രിസഭയില്‍ നിന്നു തിരക്കിട്ട് ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ മന്ത്രിയെ അനുകൂലിക്കുന്നവര്‍ പാര്‍ട്ടിയില്‍ ദുര്‍ബലരാണ് എന്നു തെളിയിക്കപ്പെട്ടാല്‍ കടുത്ത തീരുമാനം എല്‍ഡിഎഫിന് എടുക്കേണ്ടിയും വരും.

ഘടകകക്ഷി അംഗത്വവും മന്ത്രിപദവും കൊടുത്തപ്പോള്‍ സിപിഎം നേതൃത്വത്തിനു കൊടുത്ത വാക്ക് ഐഎന്‍എല്‍ തെറ്റിച്ചു. മുസ്‌ലിംലീഗിന്റെ കോട്ടകളില്‍ വിള്ളല്‍ വീഴ്ത്താനും ലീഗിലെ കൂടുതല്‍ പേരെ ഇടതു പാളയത്തിലേക്ക് എത്തിക്കാനും എല്ലാ ശ്രമവും നടത്തുമെന്നായിരുന്നു അവര്‍ നല്‍കിയ ഉറപ്പ്. രണ്ടര വര്‍ഷത്തേക്ക് ആണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ചതോടെ ഐഎന്‍എല്ലില്‍ ചേരുന്നവരുടെ എണ്ണം കൂടുകയും ചെയ്തിരുന്നു. അതിനിടയിലാണു പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കം എല്ലാ സീമകളും ലംഘിച്ചത്.



തര്‍ക്കം രൂപപ്പെട്ടപ്പോള്‍ ഇരുവിഭാഗങ്ങളെയും എകെജി സെന്ററിലേക്കു സിപിഎം വിളിച്ചു വരുത്തിയിരുന്നു. മുന്നണിയുടെ പ്രതിഛായ കളയാതെ ഐക്യത്തോടെയും അച്ചടക്കത്തോടെയും പോകണമെന്ന താക്കീതു നല്‍കി വിട്ടയച്ചു. തുടര്‍ന്നു യോജിച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ഇരു വിഭാഗം നേതാക്കളും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് അവകാശപ്പെട്ടത്.

സ്‌കറിയാ തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ ഘടകകക്ഷിയായ ആ കേരള കോണ്‍ഗ്രസ് വിഭാഗവും പിളര്‍ന്നിരുന്നു. മറു കൂട്ടരെ മുന്നണിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇരു വിഭാഗങ്ങളും എല്‍ഡിഎഫിനു കത്തു നല്‍കിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഐഎന്‍എല്ലിലെ പൊട്ടിത്തെറി. കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായാല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിന്റെ മന്ത്രിസ്ഥാനം തെറിക്കും.

 

L
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (11 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (44 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends