ഓൺലൈൻ ക്ലാസ്സിന് വാങ്ങിയ ഫോണിൽ 17 കാരനും കൂട്ടുകാരും നടത്തുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശത്താക്കി പീഡിപ്പിക്കുന്ന ക്ലാസ്സ്; ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ നമ്പർ കൈക്കലാക്കി അശ്ലീല കാര്യങ്ങൾക്ക് നിർബന്ധിച്ച് ഭീഷണിപ്പെടുത്തിയ 17കാരനുൾപ്പടെ 3 പേർ അറസ്റ്റിൽ; പെൺകുട്ടിയുടെ നഗ്നവിഡിയോ കൈക്കലാക്കി ഷെയർ ചാറ്റിലൂടെ പ്രചരിപ്പിച്ച 28കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ വശത്താക്കി പീഡിപ്പിക്കുന്ന സംഘത്തിലെ 17 കാരൻ ഉൾപ്പെടെ 3 പേരെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ കോളനിയിൽ ചലഞ്ച് എന്ന ഷൈൻ(20),ജോബിൻ(19), ചാത്തന്നൂർ സ്വദേശിയായ 17 കാരൻ എന്നിവരാണ് പിടിയിലായത്. ഓൺലൈൻ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോൺ വഴിയാണ് ഇവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്.
പള്ളിക്കലിൽ 15 വയസ്സുകാരി കെണിയിൽ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെയാണു പെൺകുട്ടികളുടെ നമ്പറുകൾ ഇവർ കരസ്ഥമാക്കിയത്. ചാത്തന്നൂരുകാരൻ വഴിയാണ് പള്ളിക്കലിൽ ഉള്ള കുട്ടിയെ പരിചയപ്പെട്ടത്. അതിനുശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീഡിയോ കോൾ വഴി അശ്ലീല കാര്യങ്ങൾക്ക് നിർബന്ധിച്ചു. ഭീഷണിപ്പെടുത്തിയാണ് ഇതൊക്കെ ചെയ്യിച്ചത്. തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റം മാറിയത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാരോടു കുട്ടി വിവരങ്ങൾ തുറന്നു പറഞ്ഞതോടെ രക്ഷിതാക്കൾ സ്റ്റേഷനിൽ എത്തി പരാതി നൽകി.
മൂന്നു പ്രതികളും മയക്കു മരുന്ന് വിഡിയോ ഗെയിം എന്നിവയ്ക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ 17 കാരനെ ചാത്തന്നൂരിൽ നിന്നും മറ്റ് 2 പേരെ കോട്ടയത്തു നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പള്ളിക്കൽ ഇൻസ്പെക്ടർ പി.ശ്രീജിത്ത് എസ്ഐമാരായ എം.സഹിൽ, വിജയകുമാർ, ഉദയകുമാർ, സിപിഒമാരായ രാജീവ്,ബിനു,ശ്രീരാജ്,പ്രസേനൻ,രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അതേ സമയം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമം വഴി ചങ്ങാത്തത്തിലേർപ്പെട്ട ശേഷം കുട്ടിയുടെ നഗ്നവിഡിയോ കൈക്കലാക്കി ഷെയർ ചാറ്റിലൂടെ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കാട്ടാക്കട ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് കോട്ടപാടം തലക്കശേരി ചോലപറമ്പിൽ നിന്ന് പാലക്കാട് പട്ടിതറ തൊഴുക്കര ലക്ഷം വീട് കോളനി 15–99 ൽ വാടകയ്ക്ക് താമസം പി.രമേഷ്(28)ആണ് പിടിയിലായത്.
കാട്ടാക്കട സ്വദേശിനിയായ പെൺകുട്ടിയുടെ നഗ്ന ചിത്രമാണ് പ്രതി ഷെയർ ചാറ്റ് വഴി പ്രചരിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.കുട്ടിയുമായി സൗഹൃദത്തിലായ ശേഷം വീഡിയോ കോൾ ചെയ്യുക പതിവായി.വിഡിയോ കോളിനിടെ നഗ്നയാകാൻ നിർദേശിക്കുകയും ഇത് റെക്കോർഡ് ചെയ്ത് കുട്ടിയുടെ സുഹൃത്തുക്കൾക്കുൾപ്പെടെ അയച്ചു കൊടുക്കുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പരിയാരം നൊച്ചുപ്പുള്ളി കയ്യറ സ്വദേശി യുവരാജ് (35) ആണ് അറസ്റ്റിലായത്. ഇൻസ്പെക്ടർ എ.സി. വിപിൻ, എസ്ഐ എ. അനൂപ്, എഎസ്ഐ പി.ടി. ജയ്മോൻ, സിപിഒമാരായ ബി. പ്രശോഭ്, സി.എൻ. ബിജു, സി. സുമതിക്കുട്ടി, കെ. ബബിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
https://www.facebook.com/Malayalivartha























