Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എല്ലാം കലങ്ങിത്തെളിയുന്നു... ഫോണ്‍ സംഭാഷണത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിക്കു മടിക്കില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍; പാര്‍ട്ടി അന്വേഷണം നടക്കുന്നു; ശശീന്ദ്രനെതിരെ യുവതി ഗവര്‍ണര്‍ക്ക് പരാതി നല്‍കും; ഗവര്‍ണറുടെ നിലപാട് ഏറെ നിര്‍ണായകം

26 JULY 2021 11:12 AM IST
മലയാളി വാര്‍ത്ത

മന്ത്രി എ.കെ. ശശീന്ദ്രനം സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദിവസങ്ങളാണ് കടന്ന് പോകുന്നത്. രാജി സിപിഎം തള്ളിക്കളയുന്നെങ്കിലും ശശീന്ദ്രന്‍ പൂര്‍ണമായി തള്ളിക്കളയുന്നില്ല.

ഫോണ്‍ സംഭാഷണം പുറത്തുവന്ന സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുകയാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിക്കു മടിക്കില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണെന്നും പാര്‍ട്ടിക്കാരനും വഞ്ചിച്ചാല്‍ പിന്നെ ആരെ വിശ്വസിക്കുമെന്നും ചോദിച്ച മന്ത്രി, രണ്ടു ഫോണ്‍ വിളികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടതായും പറഞ്ഞു.

 



യുവതി പരാതിയില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എനിക്കു വിശദമായി അറിയില്ലായിരുന്നു. അവര്‍ ഒരു പരാതി പൊലീസില്‍ കൊടുത്തിട്ടുണ്ട് എന്നേ മനസിലാക്കിയുള്ളൂ. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവര്‍ തമ്മില്‍ അകല്‍ച്ചയിലാണെന്നും അതിന്റെ ഫലമാണ് ഇതെല്ലാമെന്നുമാണു പ്രവര്‍ത്തകര്‍ പറഞ്ഞത്. പാര്‍ട്ടിയുടെ ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ മകള്‍ ആയതു കൊണ്ടു മാത്രമാണു ഞാന്‍ ഇടപെട്ടത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ എനിക്കുള്ള വിശ്വാസം വച്ചാണ് വിളിച്ചത്. അല്ലാതെ അധികാരത്തിന്റെ ഒരു ബലവും ഉണ്ടായിരുന്നില്ല. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തലത്തിലേക്ക് അതു വളര്‍ന്നതു കണ്ടപ്പോള്‍ പ്രയാസം തോന്നി എന്നും മന്ത്രി വിശദീകരിച്ചു.

കേസെടുത്ത് എന്നെ ശിക്ഷിക്കണമെന്നു പറഞ്ഞാല്‍ മനസിലാകും. മന്ത്രി രാജിവച്ചാല്‍ ഈ കേസ് ബലപ്പെടുകയോ ദുര്‍ബലപ്പെടുകയോ ഒന്നും ചെയ്യില്ലല്ലോ. രാഷ്ട്രീയമായ ആവശ്യം ഉയര്‍ന്നതോടെയാണു രാജിവയ്‌ക്കേണ്ടതില്ല എന്നു ചിന്തിച്ചത്. അഞ്ചു വര്‍ഷവും മന്ത്രിയായി തുടരാനുള്ള അനുവാദമാണ് എന്‍സിപി നല്‍കിയതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

 



അതേസമയം പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കും. രാജ്ഭവനില്‍ നേരിട്ട് എത്തിയാകും പരാതി നല്‍കുക. ബി ജെ പി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യുവതിയെ സന്ദര്‍ശിച്ചതിന് ശേഷമാണ് വനം മന്ത്രി ഏ കെ ശശിന്ദ്രന് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ യുവതിയും കുടുംബവും തീരുമാനിച്ചത്.

പീഡന കേസ് ഒത്ത് തീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടി കാട്ടിയാണ് പരാതി നല്‍കുക. നിയമ വിഗദ്ഗരുടെ സഹായത്തോടെയാണ് പരാതി തയ്യാറാക്കുന്നത്. പിഡനത്തിന് ഇരയായ യുവതിയും കുടുംബവും ഗവര്‍ണറെ നേരിട്ട് കണ്ട് പരാതി നല്‍കും. വരും ദിവസങ്ങളില്‍ ദേശിയ മനുഷ്യാവകാശ കമ്മിഷനും ദേശിയ വനിതകമ്മിഷനും യുവതി പരാതി കൈമാറും.

 



ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരാതി നല്‍കുന്നത്. കേസില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകിയത് വിവാദമായിരുന്നു. കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്ടിനാണ് യുവതി കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് എത്തി പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുപത്തിനാല് ദിവസത്തിന് ശേഷമാണ് കുണ്ടറ പൊലീസ് മൊഴിരേഖപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. എന്നാല്‍ കേസില്‍ ആരോപണ വിധേയനായ മുന്‍ എന്‍സിപി നേതാവായ പത്മാകരന്റെ അറസ്റ്റ് വൈകുന്നതില്‍ യുവതിയുടെ കുടുംബത്തിന് പ്രതിഷേധം ഉണ്ട്. ഇനിയും അറസ്റ്റ് വൈകിയാല്‍ കുണ്ടറ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കാനാണ് യുവതിയുടെയും കുടുംബത്തിന്റെയും തീരുമാനം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends