Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

എല്ലാം ബോളിവുഡ് സ്റ്റൈലില്‍... ശില്‍പ ഷെട്ടിയുടെ സഹോദരി സമിത ഷെട്ടിയെ ആപ്പില്‍ പ്രത്യക്ഷപ്പെടുത്തുന്ന കാര്യം കുന്ദ്ര ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍; ഒരു സിനിമയിലും സമിത ഷെട്ടിയെ ഉള്‍പ്പെടുത്താന്‍ ആലോചിച്ചു; പിടിയിലായത് 9 കോടിയുടെ ഡീലിന് തൊട്ടുമുമ്പ്

26 JULY 2021 08:45 AM IST
മലയാളി വാര്‍ത്ത

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവായ രാജ് കുന്ദെയുടെ ദുരൂഹത നിറഞ്ഞ ജീവിതത്തിലെ പല കാര്യങ്ങളാണ് പുറത്താകുന്നത്. കുന്ദ്ര പുതുതായി മറ്റൊരു മൊബൈല്‍ ആപ് പുറത്തിറക്കാന്‍ ആലോചിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി നടി ഗഹന വസിഷ്ട് രംഗത്തെത്തിയതോടെ പല കാര്യങ്ങളും പുറത്താകുകയാണ്.

ശില്‍പയുടെ സഹോദരിയും മറ്റൊരു ബോളിവുഡ് താരവുമായ സമിത ഷെട്ടിയെ ആപ്പില്‍ പ്രത്യക്ഷപ്പെടുത്തുന്ന കാര്യം കുന്ദ്ര ഗൗരവമായി ആലോചിച്ചിരുന്നു എന്നാണു ഗഹനയുടെ വെളിപ്പെടുത്തല്‍. അതേസമയം ഇറോട്ടിക് വിഭാഗത്തില്‍പ്പെടുന്ന 121 വിഡിയോകളുടെ വില്‍പനയിലൂടെ 9 കോടി രൂപ ലഭിക്കുന്ന രാജ്യാന്തര ഡീല്‍ ഉറപ്പിക്കുന്നതിനു തൊട്ടുമുന്‍പാണു കുന്ദ്ര അറസ്റ്റിലായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

അറസ്റ്റിനു കുറച്ചു ദിവസം മുന്‍പ് കുന്ദ്രയുടെ ഓഫിസില്‍ പോയപ്പോള്‍ കണ്ട കാര്യങ്ങളാണ് ഗഗന വെളിപ്പെടുത്തിയത്. അപ്പോഴാണു ബോളിഫെയിം എന്ന പുതിയ ആപ് പുറത്തിറക്കാന്‍ കുന്ദ്ര ആലോചിച്ചിരുന്നതായി മനസ്സിലാക്കുന്നത്. ചാറ്റ് ഷോകള്‍, മ്യൂസിക് ഷോകള്‍, വിഡിയോകള്‍, ഫീച്ചര്‍ ഫിലിമുകള്‍ എന്നിവയാണു ആപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ചിത്രങ്ങളില്‍ നിര്‍ഭയ സീനുകള്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം ആലോചനയില്‍ ഇല്ലായിരുന്നു എന്നും ഗഹന പറഞ്ഞു.

ഒരു ചിത്രം ഞാന്‍ സംവിധാനം ചെയ്യാനാണു നിശ്ചയിച്ചിരുന്നത്. തിരക്കഥ സംബന്ധിച്ച ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തി. ഒരു സിനിമയില്‍ സമിത ഷെട്ടിയെ അഭിനയിപ്പിക്കുന്ന കാര്യം ആലോചനയില്‍ ഉണ്ടായിരുന്നു. സായ് തംഹാങ്കര്‍, മറ്റു രണ്ട് ആര്‍ട്ടിസ്റ്റുകള്‍ എന്നിവരെ മറ്റൊരു സിനിമയിലേക്കും പരിഗണിച്ചിരുന്നു എന്നും ഗഹന വ്യക്തമാക്കി.

കുന്ദ്ര അറസ്റ്റിലായതിനു പിന്നാലെ ഗഹന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. നിയമത്തിന് അതിന്റേതായ സമയം എടുക്കും. മുംബൈ പൊലീസില്‍ പൂര്‍ണ വിശ്വാസമുണ്ട്. പക്ഷേ, നിര്‍ഭയ സീനുകളെ അശ്ലീല ദൃശ്യങ്ങളായി വ്യാഖ്യാനിക്കരുത്. യഥാര്‍ഥ കുറ്റക്കാര്‍ ആരാണെന്നും കുറ്റാരോപിതരെ ആരൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്നും കോടതി തീരുമാനിക്കും,. തല്‍ക്കാലം കൂടുതല്‍ പ്രതികരണത്തിനില്ല.

വെബ്‌സൈറ്റില്‍ അശ്ലീല വിഡിയോ അപ്‌ലോഡ് ചെയ്ത കുറ്റത്തിനു കഴിഞ്ഞ വര്‍ഷം ഗഹനയെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിച്ചു മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെ പ്രചരിപ്പിച്ചതാണു കുന്ദ്രയ്‌ക്കെതിരായ കുറ്റം. കുന്ദ്രയെ കൂടുതല്‍ ദിവസങ്ങള്‍ കസ്റ്റഡിയില്‍ ലഭിക്കണമെന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടേക്കും.

കുന്ദ്രയുടെ അറസ്റ്റിനു ശേഷവും അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ജെഎല്‍ സ്ട്രീം കമ്പനി ആലോചിച്ചിരുന്നതായി പൊലീസ് വെളിപ്പെടുത്തി. കുന്ദ്രയുടെ കബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പുതിയ തിരക്കഥകള്‍ കണ്ടെത്തി. ഹിന്ദി ഭാഷയില്‍ തയാറാക്കിയ തിരക്കഥകളാണിത്. ഇതോടെയാണു കുന്ദ്രയുടെ അസാന്നിധ്യത്തിലും അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കമ്പനി നിശ്ചയിച്ചിരുന്നോ എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നത്.

അശ്ലീല ചിത്ര നിര്‍മാണ കേസില്‍ മുംബൈ പൊലീസിന്റെ നിരീക്ഷണത്തിലുള്ള ഇതേ കമ്പനിയുടെ പ്രചാരണത്തിനായി നാലു മാസം മുന്‍പു ശില്‍പ ഷെട്ടിതന്നെ മുന്നിട്ടിറങ്ങിയിരുന്നു. ഇതേ കമ്പനിയില്‍ 2020 സെപ്റ്റംബര്‍ വരെ ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി ഡയറക്ടറായിരുന്നതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിയാന്‍ ഇന്‍ഡസ്ട്രീസിലെ ഉദ്യോഗസ്ഥനാണു കുന്ദ്രയുടെ ഓഫിസില്‍ സൂക്ഷിച്ചിട്ടുള്ള 'നിഗൂഢ കബോര്‍ഡിനെ'ക്കുറിച്ചു ക്രൈം ബ്രാഞ്ചിനു വിവരം നല്‍കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഓഫിസില്‍ ഒളിപ്പിച്ച കബോര്‍ഡ് പൊലീസ് കണ്ടെത്തിയതും തിരക്കഥകള്‍ പിടിച്ചെടുത്തതും.

തിരക്കഥകള്‍ക്കു പുറമെ ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചു നടത്തിയ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. ഭിത്തിക്കുള്ളില്‍ നിര്‍മിച്ച രഹസ്യ അറയിലാണു കബോര്‍ഡ് ഒളിപ്പിച്ചിരുന്നത്. പുറത്തുനിന്നു നോക്കിയാല്‍ യാതൊരു സൂചനകളും ലഭിക്കാത്ത രീതിയിലായിരുന്നു നിര്‍മാണം.

  "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends