Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ബന്ധുക്കള്‍ ശത്രുക്കള്‍... ഒരുമാസമായി ജീവിതം വഴിമുട്ടി വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ പെണ്‍കുട്ടിയെ മോചിപ്പിച്ചു; മന്ത്രി ഇടപെട്ടതോടെ വാതിലും ജനാലകളുമടച്ച് പുറത്തിറങ്ങാതെ പതിനഞ്ചുകാരിയുടെ ഏകാന്തവാസം അവസാനിച്ചു; വീട്ടുകാരുടെ ക്രൂരതയില്‍ മനം നൊന്ത് നാട്ടുകാര്‍

26 JULY 2021 11:28 AM IST
മലയാളി വാര്‍ത്ത

പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ നിന്നും വേദനാജനകമായ ഒരു വാര്‍ത്തയാണ് വന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി (15) ഒരുമാസമായി ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയുന്നു. നാരങ്ങാനം പഞ്ചായത്തിലെ മാടുമേച്ചില്‍ എന്ന സ്ഥലത്താണു പതിനഞ്ചുകാരിയുടെ ഏകാന്തവാസം. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടിയാണ് അമ്മയും ഉപേക്ഷിച്ചുപോയതോടെ ഒറ്റയ്ക്കു കഴിയേണ്ടി വന്നത്.

ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന ഈ പെണ്‍കുട്ടിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് സുരക്ഷിതമായി പാര്‍പ്പിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരുന്ന വീട്ടിലെത്തിയാണ് മോചിപ്പിച്ചത്. കോവിഡ് പരിശോധന നടത്തിയ ശേഷം പെണ്‍കുട്ടിയെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലാകളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

എട്ടുവര്‍ഷം മുമ്പ് അച്ഛന്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടിയുടെയും അമ്മയുടെയും കഷ്ടകാലമാരംഭിച്ചു. ഭര്‍തൃമാതാവിന്റെ പേരിലുള്ള വീട്ടില്‍നിന്ന് ഇവരെ ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് തടഞ്ഞു. ഇതിനിടെ ഭര്‍തൃമാതാവിന്റെ രണ്ടാം ഭര്‍ത്താവ് പെണ്‍കുട്ടിയുടെ മാതാവിനെ മര്‍ദിച്ചു. ഇതു കേസായതോടെ ഭര്‍തൃമാതാവും ഭര്‍ത്താവും താമസം മാറി.

പെണ്‍കുട്ടിക്കും അമ്മയ്ക്കും പ്രതിമാസം 7000 രൂപ പിതാവ് ജീവനാംശം കൊടുക്കണമെന്നും വിവാഹസമയത്തുണ്ടായിരുന്ന 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെനല്‍കണമെന്നും മൂന്നുവര്‍ഷം മുമ്പ് കുടുംബകോടതി ഉത്തരവിട്ടു. എന്നാല്‍, ഇതു നടപ്പാക്കാനോ കോടതി വാറന്റുള്ള പിതാവിനെയും അയാളുടെ രണ്ടാനച്ഛനേയും അറസ്റ്റ് ചെയ്യാനോ പോലീസ് തയാറായില്ല. നീതിക്കായി സര്‍വവാതിലും മുട്ടിയിട്ടും രക്ഷയില്ലാതായതോടെ പ്രധാനമന്ത്രിക്കു പരാതി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ഡിവൈ.എസ്.പി. വിളിപ്പിച്ച് വിവരങ്ങള്‍ ആരാഞ്ഞതില്‍ നടപടി ഒതുങ്ങി. ഇതോടെ ഒരുമാസം മുമ്പ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച് അമ്മ സ്വന്തം വീട്ടിലേക്കു പോയി.

ഒരുമാസത്തിലധികമായി, വീടിന്റെ വാതിലും ജനാലകളുമടച്ച്, പുറത്തിറങ്ങാതെ തനിച്ചുകഴിയുകയാണു പെണ്‍കുട്ടി. കോവിഡ് കാലത്തെ സര്‍ക്കാരിന്റെ ഭക്ഷ്യ കിറ്റ് പോലും കിട്ടിയിട്ടില്ല. കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കണക്കൊഴികെ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍പോലും മാര്‍ഗമില്ലെന്നു പെണ്‍കുട്ടി പറയുന്നു. എന്ത് പ്രതിസന്ധി ഉണ്ടായാലും പഠനം തുടരണമെന്ന ദൃഢനിശ്ചയത്തിലാണ് പെണ്‍കുട്ടി.

ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്. വനിത ശിശുവികസന വകുപ്പിന്റെ ഓഫീസര്‍മാര്‍ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ടു. പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോചിപ്പിച്ചു. പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയ്ക്കാകട്ടെ സ്വന്തം വീട്ടുകാരോടൊപ്പം പോകാനാണ് താത്പര്യം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം വീട്ടുകാരുമായി ആലോചിച്ച് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends