അർദ്ധബോധാവസ്ഥയിൽ ബലാത്സംഗത്തിനിരയാക്കി കൊന്നിട്ടും കലി അടങ്ങിയില്ല;എല്ലുകൾ ചവിട്ടി ഒടിച്ചു! മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് ഹരികൃഷ്ണയെ കൊലപ്പെടുത്തി ശരീരം കുഴിയെടുത്ത് മറവ് ചെയ്യാൻ ഒരുങ്ങി: മഴ ചതിച്ചതോടെ വലിച്ചെടുത്ത് വീണ്ടും വീടിനുള്ളിലാക്കി:- എല്ലാം തകിടം മറിച്ചത് വിദേശത്ത് നിന്ന് എത്തിയ ആ ഫോൺ കോൾ! ഹരികൃഷ്ണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സുഹൃത്തുക്കളും ബന്ധുക്കളും- കടക്കരപ്പള്ളിയിലെ കൊലപാതകം ചുരുളഴിയുമ്പോൾ

കടക്കരപ്പള്ളിയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക നഴ്സായ ഹരികൃഷ്ണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാൻ പോലീസിന് സഹായകരമായത് വിദേശത്തു നിന്നു ലഭിച്ച ഇന്റർനെറ്റ് കോൾ. ശനിയാഴ്ച വൈകിട്ട് ആറരയോടെ പട്ടണക്കാട് എസ്ഐ: ആർ.എൽ. മഹേഷിന്റെ ഒൗദ്യോഗിക നമ്പറിലേക്കാണ് അജ്ഞാതന്റെ വിളി വന്നത്.
പ്രതി ചെങ്ങണ്ടയിലെ ബന്ധുവീട്ടിലുണ്ടാകും എന്നു പറയുകയും അവിടുത്തെ നമ്പർ നൽകുകയും ചെയ്തു. രതീഷിന്റെ ബന്ധുവീടായിരുന്നു ഇത്. ഉടൻ പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്.
കൃത്യത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ... ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23നു രാത്രി ചേർത്തല തങ്കിക്കവലയിൽ എത്തിയപ്പോൾ രതീഷ് സ്കൂട്ടറിൽ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മർദിക്കുകയും കഴുത്തിൽ കുത്തിപ്പിടിച്ച് ജനലിൽ തലയിടിപ്പിക്കുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ഹരികൃഷ്ണ ബോധരഹിതയായി നിലത്തുവീണു. തുടർന്ന് ക്രൂരമായി യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കി. ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാൻ പുറത്തെത്തിച്ചു.കൊന്നിട്ടും കലി അടങ്ങാതെ അവിടെ വച്ചും ചവിട്ടി. ഇതേത്തുടർന്ന് എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയശേഷം രതീഷ് മുങ്ങുകയായിരുന്നു.
ഇങ്ങനെയാണ് മൃതദേഹത്തിൽ മണൽ പുരണ്ടത്. തലയ്ക്കിടിയേറ്റപ്പോൾ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസംമുട്ടിച്ചതുമാണ് മരണകാരണമായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ചെങ്ങണ്ടയിൽ എത്തുന്നതിന് മുമ്പ് വേറെ രണ്ടു ബന്ധുവീടുകളിലും രതീഷ് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ചങ്ങനാശേരി, മുത്തൂർ, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ ബന്ധുവീടുകളിൽ പ്രതിയെത്താൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതോടെ അവിടെയും മഫ്തിയിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായിരുന്നു. മംഗലാപുരത്തെ സുഹൃത്തിന്റെ അടുക്കലേക്ക് ഇയാൾ കടന്നേക്കാമെന്ന സൂചനയെ തുടർന്ന് അവിടേക്ക് പുറപ്പെടാനും പൊലീസ് ആലോചിച്ചു.
രതീഷിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ, അവരുടെ ഫോൺ വിളികൾ തുടങ്ങിയവ പരിശോധിക്കുന്നതിനും ക്രമീകരണം ചെയ്തു. പ്രതി സ്കൂട്ടറിൽ കടന്നതിനാൽ പെട്രോൾ ബങ്കുകൾ, ജില്ലാ അതിർത്തിയിലെ സുരക്ഷാ ക്യാമറകൾ തുടങ്ങിയവയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിലൂടെയാണ് പ്രതിയെ വേഗം പിടികൂടാനായതെന്നു പട്ടണക്കാട് സിഐ ആർ.എസ്. ബിജുമോൻ പറഞ്ഞു.
ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് അബദ്ധത്തിലെന്നായിരുന്നു ആദ്യം പ്രതി രതീഷ് പോലീസിന് നൽകിയ മൊഴി. സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും പോലീസിന്റെ പല ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ രതീഷ് ഒടുവിൽ സത്യം തുറന്നു പറയുകയായിരുന്നു. ഹരികൃഷ്ണയെ വീട്ടിലെത്തിക്കുന്നതിനു മുൻപായി സഹോദരീ ഭർത്താവ് രതീഷ് തന്റെ 2 കുട്ടികളെയും തൊട്ടടുത്തുള്ള കുടുംബവീട്ടിലാക്കിയിരുന്നെന്നു പൊലീസ് പറഞ്ഞു.
ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. നീതുവിനു സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്. വീണ്ടും ഫോൺ ഓഫാവുകയായിരുന്നു. തുടർന്നായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് ഹരികൃഷ്ണയുടെ മൃതദേഹം സംസ്കരിച്ചു. ഹരികൃഷ്ണയുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള, പട്ടണക്കാട് സിഐ ആർ.എസ്.ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























