എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മര്‍കുറി ഹൗസില്‍ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകനും പത്താം ക്ലാസുകാരനുമായ മബ്നാന് (16) ആണ് മരിച്ചത്.
എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹപാഠിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വൈറ്റ്ഫീല്‍ഡില്‍വെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.
https://www.facebook.com/Malayalivartha
























