ബിജു കരീമിനോട് എ.സി. മൊയ്തീന്‍ പറഞ്ഞു എന്നും ഞാന്‍ നിന്റെ മൊയ്തീനല്ലേ മോനേ....

കരിവന്നൂര്‍ തട്ടിപ്പ് മൂടിവച്ചത് മുന്‍ മന്ത്രി എ സി മൊയ്തീനാണെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം.
തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം സി പി എമ്മിന് തെരഞ്ഞടുപ്പ് ഫണ്ട് നല്‍കുന്ന സഹകരണ ബാങ്കുകളില്‍ ഒന്നാണ് കരുവന്നൂര്‍ ബാങ്ക്. വന്‍തോതില്‍ വാഹനങ്ങളും നല്‍കാറുണ്ട്.
തട്ടിപ്പ് പുറത്തായതോടെ പാര്‍ട്ടിക്ക് നിര്‍ബാധം ഫണ്ട് നല്‍കിയത് ഇത്തരത്തിലാണെന്ന് പറഞ്ഞ് കൈകഴുകിയിരിക്കുകയാണ് ബാങ്ക് നേതൃത്വം.
മന്ത്രി ബന്ധുവെന്ന് ഇതിനകം ആരോപണമുയര്‍ന്ന തട്ടിപ്പ് കേസിലെ പ്രതി ബിജു കരീമിന്റെയൊപ്പമുള്ള മുന്‍മന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്തുവന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബാങ്ക്തട്ടിപ്പ് പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു.
2019 ജനുവരി 20നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. തട്ടിപ്പുകേസിലെ പ്രതി ബിജു കരീം ബന്ധുവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് മന്ത്രിയും ബിജുവും തമ്മിലുള്ള ചിത്രം പുറത്തുവന്നത്.
മുമ്പില്ലാത്ത വിധം പാര്‍ട്ടിയില്‍ വിഭാഗീയത വളരുകയാണ്. പാര്‍ട്ടി സ്വന്തം നേതാക്കളെ കരുതലോടെ ചേര്‍ത്തു പിടിക്കുമ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ആരോപണ വിധേയരായ പാര്‍ട്ടി നേതാക്കളുടെ ചിത്രങ്ങളും മറ്റ് തെളിവുകളും പുറത്തു വിടുന്നു. തികച്ചും രഹസ്യമായാണ് ഇത്തരത്തില്‍ ലീക്ക് ഉണ്ടാകുന്നത്. എവിടെ നിന്നാണ് തെളിവുകള്‍ പുറത്തു പോയതെന്ന് കണ്ടെത്താന്‍ ആര്‍ക്കും കഴിയാറില്ല. തെളിവുകള്‍ എവിടെ നിന്ന് പോയെന്ന് ഊഹിക്കാന്‍ മാത്രമേ പാര്‍ട്ടിക്ക് കഴിയുകയുള്ളു. ഒരിക്കലും ലീക്കിന്റെ തെളിവ് കണ്ടെത്താന്‍ കഴിയില്ല.
മാധ്യമ പ്രവര്‍ത്തകരിലേക്കാണ് പാര്‍ട്ടി നേതാക്കളില്‍ നിന്നും തെളിവുകള്‍ പ്രവഹിക്കുന്നത്. എങ്ങനെ ഇവ പത്രത്തിലോ ചാനലിലോ വന്നതെന്ന് അറിയാന്‍ പാര്‍ട്ടിക്ക് ഒരു സംവിധാനവുമില്ല. ഒടുവില്‍ എ.സി.മൊയ്തീന്‍ തന്നെ ആരോപണത്തില്‍ അകപ്പെടുമ്പോള്‍ പാര്‍ട്ടി പ്രതിസന്ധിയിലാവുന്നു.
ത്യശൂരിലെ ചില പ്രാദേശിക സി പി എം നേതാക്കളുടെ സഹായത്തോടെയാണ് ഇത് സംഭവിക്കുന്നത്. ജില്ലാ സംസ്ഥാന നേതാക്കളില്‍ ചിലരുടെ ഒത്താശയും തെളിവ് പുറത്തു പോയതിന് പിന്നിലുണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ച എ.സി. മൊയ്തീന്‍ ബി.ജെ.പി. കാടടച്ചു വെടിവെക്കുകയാണെന്ന് പറഞ്ഞു.
സഹകരണബാങ്കിലെ അഴിമതിയില്‍ പാര്‍ട്ടി അന്വേഷണക്കമ്മിഷന്റെയും സഹകരണവകുപ്പിന്റെയും നിര്‍ദേശം ഒന്നാം പിണറായി സര്‍ക്കാര്‍ അവഗണിച്ചത് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാലാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.
തദ്ദേശതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്ന ഘട്ടത്തിലാണ് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ മുന്നിലെത്തിയത്. അതില്‍ സഹകരണ ജോയന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശയും ചെയ്തിരുന്നു. അഴിമതിയുടെ ആഴം അത്രയേറെയാണെന്ന് റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ എ സി മൊയ്തീന്‍ കാരിരുമ്പ് പോലെ തട്ടിപ്പുവീരന്‍മാരായ നേതാക്കള്‍ക്ക് മുന്നില്‍ നിറഞ്ഞുനിന്നു.
ബാങ്കിലെ ക്രമക്കേടിനെപ്പറ്റി കിട്ടിയ പരാതി അന്വേഷിക്കാനായി നിയോഗിച്ച രണ്ടംഗസമിതിയുടെ റിപ്പോര്‍ട്ടിലും ബാങ്കില്‍ വന്‍ അഴിമതി നടക്കുന്നതായി പറഞ്ഞിരുന്നു.
നാലരപ്പതിറ്റാണ്ടായി സി.പി.എം. ഭരണസമിതി ഭരിക്കുന്ന ബാങ്കിലാണ് 100 കോടിയിലേറെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്നതെന്നതിനാല്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാനതലത്തില്‍ വിലയിരുത്തിയിരുന്നു. കര്‍ശനനടപടി വേണമെന്ന നിലപാടിലായിരുന്നു പാര്‍ട്ടിയെങ്കിലും തദ്ദേശനിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്ന് റിപ്പോര്‍ട്ട് പൂഴ്ത്തുകയായിരുന്നു.ഇതിന് ചുക്കാന്‍ പിടിച്ചത് എ.സി മൊയ്തീനാണെന്നാണ് ആരോപണം.
തട്ടിപ്പുകാര്‍ക്കൈതിരെ നടപടിയുണ്ടായാല്‍ കരുവന്നൂര്‍ ബാങ്കിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായി. ബാങ്കിലെ തട്ടിപ്പിനെതിരേ നടപടിയെടുുക്കേണ്ടിക്കേണ്ടി വന്നാല്‍ ലോക്കല്‍, ഏരിയാ കമ്മിറ്റികള്‍ക്ക് നേരെയും നടപടിയെടുക്കേണ്ടിവരുമെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സി പി എം നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനുവേണ്ടി വലിയ സംഭാവനയും പ്രചാരണത്തിന് വാഹനങ്ങളും നല്‍കിയിരുന്ന ബാങ്കാണ് കരുവന്നൂര്‍ സഹകരണബാങ്ക്.
ഒടുവില്‍ സി.പി.എം. ഭരിക്കുന്ന കരുവന്നൂര്‍ സഹകരണബാങ്കിലെ അഴിമതിയില്‍നിന്ന് മുഖം രക്ഷിക്കാന്‍ പാര്‍ട്ടി നടപടിക്കൊരുങ്ങി. ബാങ്ക് തട്ടിപ്പുകേസില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാര്‍ട്ടി ഏരിയാലോക്കല്‍ കമ്മിറ്റികള്‍ക്കെതിരേ കര്‍ശനനടപടിക്കൊരുങ്ങുകയാണ് ജില്ലാ കമ്മിറ്റി.
ഒന്നാംപ്രതിയും ബാങ്ക് മുന്‍ സെക്രട്ടറിയുമായ ടി.ആര്‍. സുനില്‍കുമാര്‍ കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ്. രണ്ടാംപ്രതിയായ മാനേജര്‍ എം.കെ. ബിജു കരീം പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയിലും സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്.
ബിജു കരീം, കമ്മിഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേന കമ്മിഷന്‍ നിരക്കിലാണ് വന്‍കിട ലോണുകള്‍ നല്‍കിയതെന്നും തേക്കടിയിലെ റിസോര്‍ട്ടിനായാണ് പണം ശേഖരിച്ചതെന്നുമുള്ള ആരോപണമുയര്‍ന്നിരുന്നു. ബിജു കരീമും ബിജോയിയും 46 ലോണുകളില്‍നിന്ന് 50 കോടിയിലധികം രൂപയാണ് തട്ടിയത്.
മൊയ്തീനും പാര്‍ട്ടിയുമുള്ളതു കൊണ്ട് തല്‍കാലം ബിജു രക്ഷപ്പെടും.
"
https://www.facebook.com/Malayalivartha
























