Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അനന്യയുടെ ശസ്ത്രക്രിയ മുടക്കിയത് ബന്ധു; മരണ ശേഷം കാണാതായത് അനന്യ ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ; അനന്യയ്ക്ക് അതിൽ വന്ന സന്ദേശങ്ങൾ എന്തായിരുന്നു? അനന്യയുടെ മരണത്തിന് പിന്നിലെ സത്യങ്ങൾ വെളിപ്പെടുത്തി സുഹൃത്ത്

26 JULY 2021 11:05 AM IST
മലയാളി വാര്‍ത്ത

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അനന്യയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും ചില ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല. ഇത്തരത്തിൽ അനന്യയുടെ മരണത്തിന് പിന്നിലെ ചില സത്യങ്ങൾ തുറന്നു പറയുകയാണ് സുഹൃത്തായ കോഴിക്കോട് സ്വദേശി ട്രാൻസ്‌ജെൻഡർ വൈഖ സുബ്രഹ്മണ്യം. അനന്യയുടെ മരണത്തിന് ശേഷമുള്ള നടപടി സംശയാസ്പദമെന്നാണ് വൈഖ ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അനന്യയുടെ ഫോട്ടോ പകർത്തിയിട്ടില്ല.

അനന്യയുടെ നാലു മൊബൈൽ ഫോണുകൾ കാണാതായിട്ടുണ്ട്. അതിലേക്കു വന്ന കോളുകളും സന്ദേശങ്ങളും പരിശോധിക്കണം. എങ്കിലേ എത്ര മാത്രം സമ്മർദം അനന്യ അനുഭവിച്ചുകാണും എന്നു കണ്ടെത്താനാകുവെന്ന് വൈഖ പറയുന്നു. സ്ത്രീയായി രൂപാന്തരം പ്രാപിക്കാൻ നടത്തിയ ശസ്ത്രകിയ പരാജയപ്പെട്ടതിലെ ശാരീരികവും മാനസികവുമായ തിരിച്ചടികൾ മാത്രമല്ല, ട്രാൻസ്ജെൻഡർ സമൂഹത്തിൽനിന്നേറ്റ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളുമാണ് അനന്യയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സുഹൃത്തുക്കൾ വ്യക്തമാക്കുന്നത്.

അനന്യ ഒരു വർഷം മുൻപാണ് എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഡോക്ടർദമ്പതികളുടെ കീഴിലായിരുന്നു ചികിത്സ. ഭർത്താവാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ദുഃഖകരമെന്നു പറയട്ടെ, ശസ്ത്രക്രിയ പരാജയമായിരുന്നു. ഇതിന്റെ ഫലമായി അനന്യ കഴിഞ്ഞ ഒരു വർഷമായി അനുഭവിച്ചുവന്ന ശാരീരികവും മാനസികവുമായ വേദനകൾ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. മരണത്തിനും ഏതാനും ദിവസം മുമ്പ് വരെ തന്നോട് ഇതൊക്കെ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു.


ക്ലബ്ഹൗസിൽ ട്രാൻസ്ജെൻഡറുകളുടെ വിഷയം ചർച്ചയ്ക്കു വന്നു. ഇതിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും ഒപ്പം അനന്യയെ ശസ്തക്രിയ ചെയ്ത ഡോക്ടറും പങ്കെടുക്കാനെത്തിയിരുന്നു. ചർച്ചയുടെ റൂമിൽ അനന്യയും കയറി. ഉടൻ അനന്യയെ ഈ ചർച്ചയിൽനിന്നു നീക്കം ചെയ്തു. ഡോക്ടർ ഇടപെട്ടാണ് ഇതു ചെയ്തത്. ഉടൻ അനന്യ എന്നെ വിളിച്ചു. ഇതിൽ ഇടപെടണമെന്നു പറഞ്ഞു. ‘നിന്റെ ബന്ധുക്കളായ പലരും ആ മുറിയിലുണ്ട്. അവരാരും നിന്നെ പുറത്താക്കിയപ്പോൾ ഒരക്ഷരം പറഞ്ഞില്ലല്ലോ..’ എന്നു ഞാൻ മറുപടിയും പറഞ്ഞു. അൽപം കഴിഞ്ഞപ്പോൾ എന്നെയും ആ ചർച്ചയിൽനിന്നു പുറത്താക്കി.

 

പിന്നീട് വീട്ടിൽനിന്നു പുറത്തിറങ്ങിയ അനന്യ കൂട്ടുകാരി ദയ ഗായത്രിയുടെ വീട്ടിലെത്തി ഇതേ വിഷയത്തിൽ ക്ലബ്ഹൗസിൽ ചർച്ചയുടെ മറ്റൊരു മുറി തുറന്നു. ഞാനും അതിൽ ചേർന്നു. അനന്യ തനിക്കു പറയാനുള്ളതെല്ലാം അതിൽ തുറന്നുപറഞ്ഞു. അനന്യയോട് ഐക്യദാർഢ്യവുമായി നിരവധിപേർ ആ ചർച്ചാമുറിയിലെത്തി തങ്ങളുടെ നിലപാട് വ്യക്തമാക്കി. ആദ്യചർച്ചയിൽ അനന്യയെ പിന്തുണയ്ക്കാതിരുന്ന പലരും പിന്നീടെത്തി അനന്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

ചർച്ചയ്‌ക്കൊടുവിൽ അനന്യയ്ക്ക് വീണ്ടുമൊരു ശസ്തക്രിയ ഡൽഹിയിലെ പ്രശസ്തമായ ആശുപത്രിയിൽ സൗജന്യമായി നടത്താൻ സഹായവാഗ്ദാനവുമായി തൃശൂർ സ്വദേശി ജോബി ജോർജ് രംഗത്ത് വന്നു. ചികിത്സാചെലവിലേക്ക് ഒരു ലക്ഷം രൂപയും, വിമാനയാത്രയ്ക്ക് ടിക്കറ്റുമായിരുന്നു വാഗ്ദാനം ചെയ്തത്. ഡോ. നരേന്ദ്ര കൗശിക്കിന്റെ നേതൃത്വത്തിൽ അനന്യയ്ക്ക് വിജയപ്രദമായ ശസ്തക്രിയയ്ക്ക് അങ്ങനെ വഴി തുറന്നതായിരുന്നു. പക്ഷെ അവിടം മുതൽ ട്രാൻസ്ജെൻഡറുകളുടെ ദുരൂഹമായ ഇടപെടലുകൾ ആരംഭിച്ചു. ഈ സൗജന്യചികിത്സാ സഹായം അനന്യ നിഷേധിച്ചതായി സമൂഹമാധ്യമത്തിൽ അറിയിക്കുന്നത് ട്രാൻസ്ജെൻഡർ കൂടിയായ അനന്യയുടെ ബന്ധുവാണ്. ഇത് അനന്യ അറിഞ്ഞിരുന്നില്ല. പക്ഷെ ഈ വിവാദത്തോടെ ചികിത്സാസഹായം മുടങ്ങി.

 

എന്നിട്ടും ഡൽഹിയിലെ ചികിത്സയ്ക്കു പണം കണ്ടെത്താൻ ഞങ്ങൾ ക്രൗഡ് ഫണ്ടിങ് തുടങ്ങാനാവശ്യമായ നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു നിനച്ചിരിക്കാതെ എത്തിയ അനന്യയുടെ മരണവാർത്ത. സമാനമനസ്കരായ നൂറ്റൻപതോളം പേർ ഇപ്പോൾ അനന്യയുടെ മരണം സംബന്ധിച്ച ആശങ്കകളും സംശയങ്ങളും പങ്കുവയ്ക്കുന്നുണ്ടെന്ന് വൈഖ പറയുന്നു. ഇതിനായി പ്രത്യേക വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ടെന്നും ഇതിൽ ഉന്നയിക്കുന്ന സംശയങ്ങൾക്കും മറ്റും പൊതുരൂപം കൈവന്നശേഷം രംഗത്തിറങ്ങാനാണു തീരുമാനമെന്നും വൈഖ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ജൂലൈ 20ന് ആണ് കൊല്ലം സ്വദേശി ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ എറണാകുളം ഇടപ്പള്ളിയിലെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു ദിവസങ്ങൾക്കു മുൻപേ, തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പ്രശ്നങ്ങളുടെ വേദന അനന്യ മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞിരുന്നു. മരണം വിവാദമായതിനെത്തുടർന്ന് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. അനന്യയുടെ ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയ പലയിടത്തും ഉണങ്ങാത്ത മുറിവുകളുണ്ടെന്ന റിപ്പോർട്ടും പിന്നാലെ പുറത്തുവന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (7 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends