കൊടകര കുഴല്‍പ്പണക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്... കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ എങ്ങനെ സാക്ഷികളായി മാറിയെന്ന് പ്രതിപക്ഷം

കൊടകര കുഴല്‍പ്പണക്കേസിലെ കുറ്റപത്രവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്‌പോര്. കേസില്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ എങ്ങനെ സാക്ഷികളായി മാറിയെന്ന് പ്രതിപക്ഷം ചോദിച്ചു.
ആദ്യഘട്ടത്തില്‍ ഇവര്‍ പ്രതികളാകും എന്ന് പറഞ്ഞിരുന്നതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി റോജി എം. ജോണാണ് നോട്ടീസ് നല്‍കിയത്. ബിജെപിയുമായി ധാരണയുണ്ടാക്കി കേസ് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു.
ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്താണ് ബിജെപി നേതാക്കളെ സംരക്ഷിക്കാന്‍ പോലീസ് തയ്യാറായത്. സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നിലച്ചതിന്റെ പ്ത്ര്യുപകാരമായാണ് ഈ കേസില്‍ ബിജെപി നേതാക്കള്‍ സാക്ഷികളായതെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ബിജെപി ബന്ധ ആരോപണം ജനം തള്ളിക്കളഞ്ഞതാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആരാണ് ബിജെപി വോട്ടുകള്‍ വാങ്ങിയതെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു.
കേസില്‍ നിലവില്‍ ബിജെപി നേതാക്കള്‍ സാക്ഷികളാണ്. അന്വേഷണം മുന്നോട്ടുപോകുമ്‌ബോള്‍ ഇവര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പശുവിനെക്കുറിച്ച് ചോദിച്ചാല്‍ അതിനെ കെട്ടിയിരിക്കുന്ന തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പരിഹസിച്ചു. കേസ് സര്‍ക്കാര്‍ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
"
https://www.facebook.com/Malayalivartha
























