ലിംഗമാറ്റ ശസ്ത്രക്രിയക്ക് മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് മന്ത്രി ആര്‍.ബിന്ദു; വിദഗ്ധ സമിതിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയും ഉണ്ടാകുമെന്ന് മന്ത്രി നിയമസഭയിൽ!

ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിദഗ്ധ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മാനദണ്ഡങ്ങളും പ്രോട്ടോക്കോളും കൊണ്ടുവരുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു മന്ത്രി സഭയിൽ അറിയിച്ചു.
വിദഗ്ധ സമിതിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധിയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ കോവിഡ് വാക്സിനേഷന്‍ കുറവെന്ന കേന്ദ്രസര്‍ക്കാര്‍ വാദം വസ്തുതാവിരുദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ അനന്യ കുമാരിയുടെ മരണം ഉന്നയിച്ച് ലിംഗമാറ്റ ശസ്ത്രക്രിയക്ക് പ്രോട്ടോക്കോള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി കെ.ശാന്തകുമാരിയാണ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചത്.
ലിംഗ മാറ്റ ശസ്ത്രക്രിയക്ക് നിലവില്‍ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഇല്ലെന്ന് വ്യക്തമാക്കിയ മന്ത്രി ആര്‍ ബിന്ദു ചികിത്സാ പിഴവ് അടക്കം പരിഹരിക്കേണ്ടത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് വിശദീകരിക്കുകയാണ്.
ശസ്ത്രക്രിയക്ക് പ്രോട്ടോക്കോള്‍ രൂപീകരിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധിയും സമിതിയിലുണ്ടാകും. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നഖിൽകുകയും ചെയ്തു.
.
https://www.facebook.com/Malayalivartha
























