ശബരിമലയില്‍ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ സന്നിധാനത്തും നിലയ്ക്കലും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു

ശബരിമലയില്‍ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാന്‍ സന്നിധാനത്തും നിലയ്ക്കലും സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപപിക്കാനൊരുങ്ങുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങി.
തീര്‍ത്ഥാടന സീസണില്‍ ഒരു വര്‍ഷം പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കൊവിഡ് കാലത്ത് ഇത് വളരെ കുറഞ്ഞെങ്കിലും സീസണിലെ വൈദ്യുതി ചെലവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വലിയൊരു ഭാരമാണ്. അത് ഒഴിവാക്കാനാണ് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.
രണ്ട് സോളാര്‍ പ്ലാന്റുകള്‍ക്ക് 20 കോടിയോളം രൂപ ചെലവ് വരും. കൊവിഡ് പ്രതിസന്ധിയില്‍ ഇത്രയും തുക മുടക്കാനും ബോര്‍ഡിന് സാധിക്കില്ല. അതിനാലാണ് സ്‌പോണ്‍സര്‍മാരെ തേടുന്നത്.ആദ്യം നിലയ്ക്കലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ വിജയചരിത്രം കുറിച്ച കൊച്ചി രാജ്യാന്തര വിമാനത്താവള കമ്ബനിയുടെ (സിയാല്‍ ) സാങ്കേതിക സഹായത്തോടെയാവും നിര്‍മ്മാണം. വരും ദിവസങ്ങളില്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡി.പി.ആര്‍ ) മറ്റ് നടപടികളും പൂര്‍ത്തിയാക്കും.
ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാന്റുകള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടെ ശബരിമലയ്ക്ക് ആവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. വൈദ്യുതിക്ക് ചെലവിടുന്ന ഭീമമായ തുക മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം.
"
https://www.facebook.com/Malayalivartha
























