വീടുകള്‍ക്ക് മുകളില്‍ കല്ലുമഴ; ഭീതിയിൽ വീട്ടുകാർ!! റവന്യു അധികൃതർ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

ഉപ്പു തറയില്‍ രണ്ട് വീടുകള്‍ക്ക് മുകളിലേക്ക് കല്ലുമഴ. ഭീതിയിലായ കുടുംബങ്ങളെ റവന്യൂ അധികൃതര്‍ മാറ്റി പാര്‍പ്പിച്ചു. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ ഭൗമ ശാസ്ത്രജ്ഞരുടെ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിക്കും.
ഉപ്പുതറ വളകോട് പുളിങ്കട്ട പാറവിളയില്‍ സെല്‍വരാജിന്റെയും സുരേഷിന്റെയും വീടുകള്‍ക്ക് മുകളിലാണ് കല്ലുകള്‍ മഴപോലെ വീഴുന്നത്. മേല്‍ക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി. മൂന്നാഴ്ച മുമ്പാണ് ചെറിയ തോതില്‍ കല്ലുകള്‍ വീഴാന്‍ തുടങ്ങിയത്. ആദ്യം രാത്രിയാണ് കല്ലുകള്‍ വീണിരുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും കല്ലു വീഴാന്‍ തുടങ്ങിയതോടെ ഇരുവീട്ടുകാരും വാഗമണ്‍ പൊലീസില്‍ പരാതി നല്കി.
രാത്രിയും പകലും ഒരുപോലെ കല്ലുകള്‍ വീഴുന്നത് പതിവായതോടെ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ ഭയമായി. രണ്ടു വീടുകളിലുമായി വയോധികര്‍ക്ക് പുറമെ ആറ് കുട്ടികളുമുണ്ട്. കല്ല് വീഴുന്നതിനാല്‍ കുഞ്ഞുങ്ങളെ വീടിന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടുകാര്‍.
വീടുകള്‍ ഇരിക്കുന്ന ഭൂമിയുടെ ഒരുഭാഗം ഇടിയുകയും ഒരു വീടിന്റെ ചുവരുകള്‍ക്ക് വിള്ളല്‍ സംഭവിക്കുകയും ചെയ്തു. ഭൂമിയുടെ ഉപരിതലത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും കാന്തിക പ്രതിഭാസമാകാം കല്ലു മഴക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് പഠിക്കാനാണ് ഭൗമശാസ്ത്ര സംഘം തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുന്നത്.
https://www.facebook.com/Malayalivartha





















