പതിമൂന്നുകാരിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി, ഒടുവിൽ ഭീഷണിപ്പെടുത്തി ചതിയിൽപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിശദ പരിശോധനക്കായി പൊലീസ് പിടിച്ചെടുത്തു

വാട്സ്‌ആപ് ചാറ്റ് വഴി പെണ്‍കുട്ടികളോട് സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘത്തിലെ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പനങ്ങാട്ടിയിലെ കോഴിക്കടയിലെ ജീവനക്കാരനായ ചുങ്കം രാമന്‍ കുളങ്ങര മുഹമ്മദ് ആസില്‍ (21) ആണ് പിടിയിലായത്.
കുമളിയില്‍ പതിമൂന്ന്കാരിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി ചതിയില്‍പ്പെടുത്താന്‍ ശ്രമം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഒന്നര മാസം മുമ്പാണ് സംഭവത്തില്‍ കേസെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി പരിചയം സ്ഥാപിക്കുകയും പിന്നിട് ചാറ്റിലൂടെ കൂടുതല്‍ അടുത്ത് ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുകയുമാണ് സംഘത്തിെന്‍റ രീതി. പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വിശദ പരിശോധനക്കായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കുമളി ഇന്‍സ്പെക്ടര്‍ ജോബിന്‍ ആന്‍റണി, എസ്.ഐ. ലാലന്‍ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം കോഴിക്കോടെത്തിയാണ് പോക്സോ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha





















