പാലാ രൂപതയുടെ വേറിട്ട പരസ്യം വിവാദത്തില്‍....അഞ്ചുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് മാസം 1,500 രൂപ നല്‍കുമെന്ന് പാലാ രൂപത

കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുള്ള പാലാ രൂപതയുടെ പരസ്യം വിവാദത്തില്‍. 'കുടുംബവര്‍ഷം 2021പാലാ രൂപത' എന്ന പേരിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പാലാ രൂപതയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലും പരസ്യം പങ്കുവച്ചിട്ടുണ്ട്.രണ്ടായിരത്തിനുശേഷം വിവാഹിതരായ ദമ്ബതികള്‍ക്ക് അഞ്ചു കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആ കുടുംബത്തിന് പ്രതിമാസം പാലാ രൂപത ഫാമിലി അപ്പോസ്തലേറ്റ് വഴി 1,500 രൂപ സഹായധനം നല്‍കുമെന്ന് പരസ്യത്തില്‍ വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പരസ്യത്തിലുണ്ട്.നാലാമത്തെ കുട്ടിതൊട്ടുള്ളവരുടെ ജനനം മുതലുള്ള ആശുപത്രി സേവനങ്ങള്‍ പാലാ മാര്‍ സ്ലീവ മെഡിസിറ്റിയില്‍ സൗജന്യമായിരിക്കും. ഇതിനോടകം തന്നെ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പലരും രംഗത്തെത്തി കഴിഞ്ഞു.
https://www.facebook.com/Malayalivartha























