ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് കോയമ്പത്തൂരിൽ പിടിയില്‍; ഉമ്മയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്, കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നൽകിയത്; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിയിലൂടെ പരിചയപ്പെട്ട തളിപ്പറമ്പ് സ്വദേശിനിയായ 16കാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയത്. ഉമ്മയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിനിടെയാണ് കോയമ്പത്തൂർ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇരുവരെയും റെയില്‍വേ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്വദേശിനിയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരിൽ എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
https://www.facebook.com/Malayalivartha























