കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; കേസില്‍ പ്രതികളായ നാല് പേരെയും സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ കൂട്ട നടപടി. കേസില്‍ പ്രതികളായ നാല് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍കുമാര്‍, ഭരണ സമിതി പ്രസിഡന്റ് കെ.കെ. ദിവാകരന് എന്നിവരെയാണ് പുറത്താക്കിയത്.
ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം. മുന്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. ചന്ദ്രനെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആര്. വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന ഒരാളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്താക്കാനും തീരുമാനിച്ചു. ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി എ.സി. മൊയ്തീനെയും ബേബി ജോണിനെയും യോഗം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























