ഓട്ടോറിക്ഷായില്‍ വച്ച് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 60 കാരന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി

പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രതിക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ വിധിച്ചു. പോത്താനിക്കാട് കടവൂര്‍ മഞ്ചിപീടി ഭാഗത്ത് 2018 ല്‍ ഓട്ടോറിക്ഷയില്‍ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പോത്താനിക്കാട്
കടവൂര്‍ മഞ്ചുപീടി ഭാഗത്ത് വീപ്പനാട്ടു വീട്ടില്‍ ബെന്നി യോഹന്നാനെ (60) ആണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമന്‍ അഞ്ച് വര്‍ഷത്തേക്ക് തടവ് ശിക്ഷ വിധിച്ചത്.
കല്ലൂര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എച്ച് ഇബ്രാഹിം ആദ്യം അന്വേഷണം നടത്തിയ കേസില്‍ പോത്താനിക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.ബൈജുവാണ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.എ.ബിന്ദു ഹാജരായി.
https://www.facebook.com/Malayalivartha























