കുണ്ടറ പീഡനശ്രമ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്; പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് റിപ്പോർട്ട്

കുണ്ടറ പീഡനശ്രമ കേസില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനസിലാക്കിയിരുന്നുവെന്നും എന്നാല്‍ ഒരു സ്ത്രീയുടെ പരാതി എന്ന നിലയില്‍ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീര്‍പ്പാക്കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ് സംഭവവുമായി ബന്ധപ്പെട്ട അന്വേണം നടത്തി റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്ബ് നടന്ന സംഭവത്തില്‍ കഴിഞ്ഞ മാസം 28നാണ് പരാതി നല്‍കിയതെന്നും പരാതിക്കായി വ്യക്തമായ മൊഴിയും തെളിവുകളോ ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























