വിസ്മയ കേസ്... സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണിന് ജാമ്യമില്ല

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍ത്തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു. സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകള്‍ ചേര്‍ത്തിട്ടുള്ള കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തില്‍ ജാമ്യത്തിന് അവകാശമില്ലെന്നും വിധിന്യായത്തില്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വി. ജയകുമാര്‍ പരാമര്‍ശിച്ചു.
പോരുവഴി ശാസ്താംനടയില്‍ ജൂണ്‍ 21നാണ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആര്‍. സേതുനാഥ് ഹാജരായി. ശാസ്താംകോട്ട ഫസ്റ്റ് ക്‌ളാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും കിരണിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
https://www.facebook.com/Malayalivartha























