കൊച്ചിയില്‍ വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊന്നു; മൂന്നു പേര്‍ അടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ യുവാവിന്റെ പിതാവിനും പരിക്കേറ്റു; പ്രതികൾക്കായ് തിരച്ചിൽ ശക്തമാക്കി പോലീസ്

കൊച്ചി മുളന്തുരുത്തി പെരുമ്ബള്ളിയില്‍ വടിവാള്‍ ആക്രമണത്തില്‍ യുവാവ് മരിച്ചു. മുളന്തുരുത്തി പെരുമ്ബിള്ളി കളിക്കളം റോഡില്‍ മലേക്കുരിശിനു സമീപം ഇച്ചിരവേലില്‍ ജോജി മത്തായി (24) ആണ് നെഞ്ചിന് വെട്ടേറ്റ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി വടിവാളുമായി എത്തിയ മൂന്നു പേര്‍ അടങ്ങുന്ന സംഘം വീടിനുള്ളില്‍ അതിക്രമിച്ചു കയറി ജോജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തടയാന്‍ ചെന്ന പിതാവ് മത്തായിയുടെ കാലിനും വെട്ടി.
ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നെഞ്ചിന് വെട്ടേറ്റ ജോജിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണം നടന്നയുടനെ ബൈക്കും വടിവാളുകളും ഉപേക്ഷിച്ച് ആക്രമികള്‍ ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണകാരണം വ്യക്തമല്ല. പ്രതികളെ തിരിച്ചറിഞ്ഞതായും തിരച്ചില്‍ തുടരുകയാണെന്നും മുളന്തുരുത്തി പോലീസ് സ്റ്റേഷന്‍ സി. ഐ. മുഹമ്മദ് നിസാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























