Widgets Magazine
14
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

അവസാനം വിങ്ങിപ്പൊട്ടി... മുഖ്യമന്ത്രി പദത്തില്‍ നാലാം തവണയും കാലാവധി തികയ്ക്കാനാകാതെ ബി.എസ്. യെഡിയൂരപ്പ പടിയിറങ്ങി; നാലാം തവണയും കാലാവധി തികയ്ക്കാതെ രാജി; ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിത്തിച്ച യെഡിയൂരപ്പയുടെ മടക്കം ഒട്ടും പ്രതീക്ഷിക്കാതെ

27 JULY 2021 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..

ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

ഇന്നലെ രാജ്യം മുഴുവന്‍ ആകാംക്ഷയോടെ കേട്ട ഒന്നാണ് ബി.എസ്. യെഡിയൂരപ്പയുടെ (78) രാജി. കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ നാലാം തവണയും കാലാവധി തികയ്ക്കാനാകാതെ ബി.എസ്.യെഡിയൂരപ്പ കണ്ണീരോടെ പടിയിറങ്ങി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്നലെ നിയമസഭയില്‍ രാജി പ്രഖ്യാപിച്ചപ്പോള്‍ യെഡിയൂരപ്പ വിങ്ങിപ്പൊട്ടി.

നീക്കുമെന്ന അഭ്യൂഹങ്ങള്‍ മാസങ്ങളായി പ്രചരിക്കുമ്പോഴും കുലുക്കമില്ലാതെ തുടര്‍ന്ന യെഡിയൂരപ്പ കഴിഞ്ഞയാഴ്ചയാണ് പാര്‍ട്ടി പറഞ്ഞാല്‍ മാറുമെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വീരശൈവ വിഭാഗങ്ങളുടെ മഠാധിപതിമാര്‍ യെഡിയൂരപ്പയ്ക്കായി പദയാത്രയും കണ്‍വന്‍ഷനും നടത്തിയിട്ടും ദേശീയനേതൃത്വം വഴങ്ങിയില്ല. പ്രതിസന്ധിയില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നഡ്ഡ ഞായറാഴ്ച പറഞ്ഞെങ്കിലും അത് യെഡിയൂരപ്പ സ്വമേധയാ ഒഴിവാകുമെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു.

 



കര്‍ണാടകയില്‍ പാര്‍ട്ടി വളര്‍ത്തുകയും ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയും ചെയ്ത യെഡിയൂരപ്പയെ, 75 വയസ്സിനു ശേഷം ഭരണപദവി നല്‍കില്ലെന്ന നയം ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. എന്നാല്‍, ഭരണത്തില്‍ മകനും പാര്‍ട്ടി കര്‍ണാടക വൈസ് പ്രസിഡന്റുമായ ബി.വൈ. വിജയേന്ദ്ര നടത്തുന്ന കൈകടത്തല്‍, കുടുംബാധിപത്യ ആരോപണം, ഒറ്റയാന്‍ ഭരണത്തിനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്ന എതിര്‍പ്പ് എന്നിവയും വിനയായി.

2019 ല്‍ കോണ്‍ഗ്രസ് ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിനെ വീഴ്ത്തി യെഡിയൂരപ്പയെ അധികാരത്തിലേറ്റാന്‍ കോണ്‍ഗ്രസില്‍നിന്നും ദളില്‍നിന്നുമായി 17 എംഎല്‍എമാരാണ് കൂറുമാറിയത്. ഇവരില്‍ 13 പേരെ മന്ത്രിമാരാക്കി. ഇവരെ പിണക്കാന്‍ ബിജെപി നേതൃത്വം ശ്രമിക്കില്ലെങ്കിലും 13 പേര്‍ക്കും മന്ത്രിസ്ഥാനം കിട്ടാന്‍ സാധ്യതയില്ല. കൂറുമാറ്റക്കാരെ മന്ത്രിമാരാക്കിയതില്‍ ബിജെപിയില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. 2019 ലെ ഓപ്പറേഷന്‍ താമരയ്ക്ക് യെഡിയൂരപ്പ ഒറ്റയ്ക്കാണു ചുക്കാന്‍ പിടിച്ചത്.

 



മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ അശ്വത്ഥ് നാരായണ, ഗോവിന്ദ് കര്‍ജോള്‍, മന്ത്രിമാരായ മുരുഗേഷ് നിറാനി, ബസവരാജ് ബൊമ്മെ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി.എല്‍. സന്തോഷ്, സി.ടി. രവി തുടങ്ങിയ പേരുകള്‍ ഉയരുന്നുണ്ട്. അപ്രതീക്ഷിത നായകന്‍ രംഗത്തെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മുഖ്യമന്ത്രിയെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്നാണ് അറിയിപ്പ്.

ഒടുക്കം പിന്‍ഗാമിയെ പ്രഖ്യാപിക്കാതെയാണ് കര്‍ണാടക ബിജെപിയുടെ അതികായന്‍ ബി.എസ്. യെഡിയൂരപ്പ പുറത്തേക്ക് പോയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ കണ്ണീരണിഞ്ഞു നടത്തിയ പ്രസംഗത്തില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്. മാറ്റം വേണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലെ ജനസംഖ്യയില്‍ 17% വരുന്ന ലിംഗായത്ത് സമുദായത്തിലെ പ്രബലനായ ഈ 78കാരന്‍ സ്ഥാനമൊഴിയുമ്പോള്‍ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളില്‍ മെയ്‌വഴക്കത്തോടെനിന്ന് പല വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാന്‍ പകരം വരുന്ന ആള്‍ ആര് എന്ന ചോദ്യം ഉദ്വേഗം ഉയര്‍ത്തുന്നു.

 



യെഡിയൂരപ്പ അഴിച്ചുവച്ച മുഖ്യമന്ത്രിക്കുപ്പായം ഇടാന്‍ ഒരുങ്ങി ധാരാളം പേര്‍ നില്‍ക്കുന്നുണ്ട്. പക്ഷേ അവരില്‍ ആരെ തിരഞ്ഞെടുത്താല്‍ തലവേദന ഒഴിയുമെന്ന വിഷയം കേന്ദ്ര നേതൃത്വത്തിനും പ്രതിസന്ധിയുണ്ടാക്കുന്നു. അധികാര കൈമാറ്റത്തിനൊപ്പം തലമുറമാറ്റവും കൊണ്ടുവരാന്‍ ബിജെപി തയാറെടുക്കുന്നുവെന്നാണു സൂചന. എന്നാല്‍ ലക്ഷങ്ങളില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് ലീഡര്‍ എന്ന പ്രതിച്ഛായ ഉള്ളയാളെ കണ്ടെത്തുകയാണ് പ്രയാസമാണ്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (45 minutes ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജന പ്രീതി വർധിക്കുന്നു; അതിനുള്ള കാരണം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യുദ്ധം എത്ര മാരകമാണെന്നറിയാന്‍ മുറ്റത്ത് മിസൈല്‍ വീഴണമെന്നില്ലെന്ന് മീനാക്ഷി അനൂപ്  (1 hour ago)

ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...  (1 hour ago)

കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി  (1 hour ago)

K B GANESH KUMAR താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു  (2 hours ago)

ആക്രമണം ആസൂത്രിതം;  (2 hours ago)

"എന്നെ റേഷൻ ഇല്ലാത്ത ജനപ്രതിനിധിയായി പ്രഖ്യാപിക്കണം!" : സർക്കാരിനെ വെല്ലുവിളിച്ച് ശ്രീനാദേവി കുഞ്ഞമ്മ; റേഷൻ കാർഡ് റദ്ദാക്കിയതിൽ രാഷ്ട്രീയ പോര് മുറുകുന്നു...  (3 hours ago)

കുഴിമാടം തോണ്ടി മുജ്തബയെ പുറത്തെടുക്കാൻ ഇറാനികൾ..! ഇറാനിൽ കോടികൾ കൊണ്ട് തള്ളി അമേരിക്ക..! പെന്റഗൺ പറഞ്ഞ പ്ലാൻ  (3 hours ago)

US ന്റെ ഖാര്‍ഗ് ആക്രമണം തലയിൽ കൈവെച്ച് ഇസ്രായേൽ ! ദ്വീപിലേക്ക് ഇരച്ചോടി IRGC ലോകം കൊടും നാശത്തിലേക്ക്  (3 hours ago)

ദൃശ്യങ്ങൾ പകർത്തി  (3 hours ago)

ഇത് എന്റെ വീട്...! ഷഹനാസിനെ ചൂലിനടച്ചിറക്കി കുഞ്ഞമ്മ..! കൂടെ നിന്ന് രാഹുൽ പേര് വെട്ടിയവനെ കോടതി കയറ്റും..!  (4 hours ago)

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends