കോവിഡ് കുറയുന്നില്ല..... കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയാത്തത് വിലയിരുത്താനൊരുങ്ങി കേന്ദ്രം

കോവിഡ് കുറയുന്നില്ല....കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറയാത്തത് വിലയിരുത്താനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാ?ഗമായി ഇരു സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്ന് ചര്‍ച്ച നടത്തും.
ഓണ്‍ലൈന്‍ വഴിയാണ് ചര്‍ച്ച.രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലെ സാഹചര്യം കേന്ദ്രം വിലയിരുത്തുന്നത്. രാജ്യത്താകെ മുപ്പതിനായിരത്തിനും നാല്‍പ്പതിനായിരത്തിനും ഇടയിലേക്ക് കോവിഡ് കേസുകള്‍ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ!ര്‍ട്ട് ചെയ്യുന്നത്.
ഞായറാഴ്ച കേരളത്തില്‍ പതിനേഴായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോ!ര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകള്‍ കുറഞ്ഞതിനാലായിരുന്നു എണ്ണത്തില്‍ കുറവുണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകള്‍ ദിനംപ്രതി റിപ്പോ!ര്‍ട്ട് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























