Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വിദ്യാർത്ഥിനികളോട് ലൈംഗിക സഹായം ആവശ്യപ്പെട്ട അധ്യാപകന്റെ കയ്യിലിരിപ്പിന് എട്ടിന്റെ പണി കിട്ടി; ഭാര്യയുമായി വേർപിരിഞ്ഞ കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകൻ നോട്ടമിടുന്ന പെൺകുട്ടികൾക്ക് അക്കാദമിക സഹായം ആദ്യം വാഗ്ദാനം ചെയ്യും! പിന്നീട് ഇത് മുതലെടുത്ത് അശ്ലീല സന്ദേശങ്ങൾ അയച്ചും ഫോൺ വിളിച്ചും ലൈംഗിക പീഡനം; മനംമടുത്ത് പരാതിയുമായി വിദ്യാർത്ഥിനി എത്തിയതിന് പിന്നാലെ പരാതി പ്രവാഹം

27 JULY 2021 08:21 AM IST
മലയാളി വാര്‍ത്ത

പീഡന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപകൻ ഹാരിസ് കോടമ്പുഴയെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഹാരിസിനെ ഗവേഷണ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടർന്ന് നേരത്തെ ഹാരിസിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.

ഈ മാസം 5 നാണ് വിദ്യാർഥിനി യൂണിവേഴ്സിറ്റി ആഭ്യന്തര പരാതി സമിതിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള വിവിധ സംഭവങ്ങളാണ് പരാതിയിലുള്ളത്. നേരിട്ടും ഫോണിലും വാട്സ് അപ് മുഖേനയും ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഇടപെട്ടെന്നും പരാതിയിലുണ്ട്. പലപ്പോഴായി എതിരഭിപ്രായം അറിയിച്ചിട്ടും ചൂഷണം തുടർന്നതോടെയാണ് പരാതി നല്‍കുന്നതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.

ഒരു വിദ്യാർഥി ആണ് സർവ്വകലാശാല അധികൃതർക്ക് ആദ്യം പരാതി നൽകിയത്. പിന്നീട് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാർ മുഖേന ഈ പരാതി പോലീസിന് കൈമാറി. ഇതിനുപിന്നാലെയാണ് അധ്യാപകനെ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കിയത്. ലൈംഗിക ചുവയോടെ അധ്യാപകൻ സംസാരിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. ഇത് സാധൂകരിക്കുന്ന തെളിവുകളും പെൺകുട്ടി നൽകി. ഇൻട്ടർണൽ കംപ്ലൈൻ്റ് സെല്ലിലാണ് ആദ്യം പരാതി എത്തിയത്. പിന്നീട് ഇവിടെനിന്നും ആയിരുന്നു പരാതി പോലീസിന് കൈമാറിയത്. ഇതിന് പിന്നാലെയാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.

ഒരു പെൺകുട്ടി മാത്രമാണ് ആദ്യം പരാതിയുമായി എത്തിയത്. എന്നാൽ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. എട്ടോളം പെൺകുട്ടികളാണ് സമാന അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് പിന്നീട് രംഗത്തെത്തിയത്. കാലങ്ങളായി അധ്യാപകനിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.

മാനസികമായി ഏറെ നാൾ തന്നെ പീഡിപ്പിച്ചു എന്നും പറയുന്നു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയകക്ഷികൾ മുന്നിൽ എത്തുന്നുണ്ട്.

മുമ്പ് കോച്ചിങ് സെന്റർ നടത്തിയിരുന്ന ഇദ്ദേഹം വിവാഹമോചിതനാണെന്നും സമാനമായി നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന ഗുരുതരാ ആരോപണവുമായി എം.എസ്.എഫ് ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ. തൊഹാനി രംഗത്തുവന്നിരുന്നു. അക്കാദമിക സഹായം വാഗ്ദാനം ചെയ്ത് ഇയാൾ വിദ്യാർത്ഥിനികളിൽ നിന്നും ലൈംഗിക സഹായം ആവശ്യപ്പെടുകയും അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് തെഹാനിയുടെ ആരോപണം.

ആദ്യം വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് ഈ ബന്ധം പിന്നീട് ദൃഢമായിക്കഴിഞ്ഞാൽ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പതിവെന്നുമാണ് പരാതി. നിരവധി വിദ്യാർത്ഥിനികളെ ഇത്തരത്തിൽ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി വിവരമുണ്ടെന്നും വിവാഹ വാഗ്ദാനം ചെയ്തും ഇയാൾ പീഡിപ്പിച്ചതായും തെഹാനി ആരോപിക്കുന്നു.

ആത്മാർത്ഥമായ സ്‌നേഹമാണെന്നും തങ്ങളോട് മാത്രമാണ് ഇങ്ങനെ ഇടപഴകുന്നതെന്നും ഓരോ ഇരകളെയും ഹാരിസ് വിശ്വസിപ്പിക്കുന്നുണ്ടെന്നും, ഇയാളുമായി വിവാഹം കഴിക്കാൻ വേണ്ടി ഡിവോഴ്‌സ് ആയവർ വരെ കൂട്ടത്തിലുണ്ടെന്നും ഇക്കാര്യങ്ങൾ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും തൊഹാനി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഒരു സസ്‌പെൻഷൻ നാടകം കൊണ്ട് തീരുന്നതാകരുത് ഈ റേപ്പിസ്റ്റിനെതിരെയുള്ള നടപടിയെന്നും ഇനിയും കൂടുതൽ വിദ്യാർത്ഥിനികളെ ഇയാൾക്ക് മുമ്പിലേക്ക് ഇട്ടുകൊടുക്കാതെ ഇയാളെ സർവ്വീസിൽ നിന്ന് ഉടൻ പിരിച്ച് വിടണമെന്നും ഇവർ ആവശ്യപ്പെട്ടു.

യുവജന, വനിതാ കമ്മീഷനുകളും ഈ വിഷയത്തിൽ ശക്തമായി ഇടപെടണമെന്നും യൂണിവേഴ്‌സിറ്റിയുടെയും സർക്കാരിന്റെയും ഭാഗത്ത് ശക്തമായ നടപടികളുണ്ടായില്ലെങ്കിൽ എം.എസ്.എഫിനൊപ്പും ഹരിതയും രംഗത്തിറങ്ങുമെന്നും അഡ്വ. തൊഹാനി തന്റെ ഫേസ്‌ബുക്ക്കുറിപ്പിൽ വ്യക്തമാക്കി.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർകൂടിയായ ഹാരിസ് കോടമ്പുഴയയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഹാരിസിനെതിരെ ഒരു വിദ്യാർത്ഥിനി വൈസ് ചാൻസലർക്കും വകുപ്പ് തലവനും നൽകിയ പരാതിയിലാണ് സസ്‌പെൻഷനെങ്കിലും ഇദ്ദേഹത്തിനെതിരെ കൂടുതൽപേർ പരാതികൾ ഉയർന്നുവന്നിരുന്നു.


പരാതി ഇന്റേണൽ കംപ്ലയിന്റ് സെല്ലിലേക്ക് സമർപ്പിക്കുകയും സെല്ലിന്റെ ശുപാർശ അനുസരിച്ച് ഹാരിസിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് കാലിക്കറ്റ് സർവകലാശാല രജിസ്റ്റ്രാർ അറിയിച്ചത്. പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും മറ്റുമാണ് പരാതി.ഇത് സംബന്ധമായി തേഞ്ഞിപ്പലം പൊലീസിൽ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയതിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends