Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അനന്തരം സി പി എം പച്ച കുത്തുന്നു .... 2024 ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗിലെ ചില പ്രമുഖ നേതാക്കളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സി പി എമ്മിന്റെ ശ്രമം

27 JULY 2021 11:09 AM IST
മലയാളി വാര്‍ത്ത

മുസ്ലീം ലീഗിലെ ഒരു വിഭാഗത്തെ അടര്‍ത്തി ഇടതുമുന്നണിയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തൊടാത്തതെന്ന് റിപ്പോര്‍ട്ട്. ചുവപ്പില്‍ നിന്നും പച്ചയിലേക്ക് വഴിമാറുന്ന നയവ്യതിയാനത്തിന് പിന്നില്‍ സാക്ഷാല്‍ പച്ചരി തന്നെയാണുള്ളത്.

2024 ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗിലെ ചില പ്രമുഖ നേതാക്കളെ ഇടതുമുന്നണിയിലെത്തിക്കാനാണ് സി പി എമ്മിന്റെ ശ്രമം. അത് ദേവര്‍കോവിലിനെ ഉപയോഗിച്ചായിരിക്കും.


അതു കൊണ്ടു തന്നെ അഹമ്മദ് ദേവര്‍ കോവില്‍ തെരുവില്‍ കിടന്ന് തല്ലിയാലും പിണറായി അദ്ദേഹത്തെ തൊടില്ല.

ദേവര്‍ കോവിലിനെ മുന്നില്‍ നിര്‍ത്തി പിണറായി കളിക്കുന്ന കളിയാണ് ഇത്.ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലടിച്ചിട്ടും പിണറായി വിട്ടത് അതുകൊണ്ടാണ്. അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് തമ്മിലടി ഉണ്ടായത്.

 



സെക്രട്ടറി കാസിം ഇരിക്കൂറിനും മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും എതിരെ കേട്ടാല്‍ അറയ്ക്കുന്ന ചീത്തയാണ് പ്രവര്‍ത്തകര്‍ വിളിച്ചത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറി. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസമാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ നേതൃയോഗം ചേര്‍ന്നത്. പിന്നാലെ ഐ.എന്‍. എല്‍ പിളര്‍ന്നു.

എന്നാല്‍ ഐ എന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.കൊച്ചിയില്‍ നടന്നത് പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും താന്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.

 


ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡണ്ട് എ പി അബ്ദുള്‍ വഹാബും തമ്മില്‍ പരസ്പരം വാക് പോരുണ്ടായ ശേഷമാണ് പുറത്ത് കൂട്ടത്തല്ല് നടന്നത്. ഇതിന് പിന്നാലെ ഇരു വിഭാഗവും വേറേ വേറേ യോഗം ചേരുകയും പരസ്പരം പുറത്താക്കുകയും ചെയ്തു.

അഹമ്മദ് ദേവര്‍കോവില്‍ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാര്‍ട്ടിയിലെ പ്രബല വിഭാ?ഗം അബ്ദുള്‍ വഹാബിനൊപ്പമാണ്. ഐഎന്‍എല്ലിന്റെ 112 കൗണ്‍സില്‍ അംഗങ്ങളില്‍ 72 പേര്‍ കൂടെയുണ്ടെന്നും 62 പ്രവര്‍ത്തക സമിതി അംഗങ്ങളില്‍ 32 പേരും കൂടെയുണ്ടെന്നുമാണ് അബ്ദുള്‍ വഹാബിന്റെ അവകാശവാദം. ഓ?ഗസ്റ്റ് മൂന്നിന് കോഴിക്കോട് വച്ച് പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹി യോ?ഗം ചേരുമെന്നും വഹാബ് അറിയിച്ചിട്ടുണ്ട്.

 



നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നതകള്‍ രൂക്ഷമായതോടെയാണ് ഐഎന്‍എല്‍ എല്ലിന്‍കഷണമാകുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎന്‍എല്ലില്‍ ലയിച്ച പിടിഎ റഹീം വിഭാ?ഗം പാ!ര്‍ട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാ!ര്‍ട്ടി സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാര്‍ട്ടിയിലെ പിളര്‍പ്പ് പൂര്‍ത്തിയാക്കിയത്.


1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് ഐ.എന്‍.എല്‍ പിറവിയെടുക്കുന്നത്. കോണ്‍ഗ്രസിനൊപ്പം മുന്നണിബന്ധം തുടരാനുള്ള ലീഗ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചത്.


സുര്‍ജിത്ത് അടക്കമുള്ള ഇടത് നേതാക്കളുടെ പിന്തുണയോടെയാണ് 1994 ഏപ്രില്‍ 23നാണ് ഐ.എന്‍.എന്‍ രൂപീകരിച്ചത്. സുലൈമാന്‍ സേട്ടുവിന് പുറമെ പി.എം അബൂബക്കര്‍, യു.എ ബീരാന്‍, ചെറിയ മമ്മുക്കേയി തുടങ്ങിയ പ്രമുഖ നേതാക്കള്‍ അന്ന് ഐ.എന്‍.എല്ലിലുണ്ടായിരുന്നു. ഹിന്ദുത്വ വര്‍ഗീയതയെ സഹായിക്കുന്ന കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടത് മതേതര ചേരിക്കൊപ്പം നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സ്ഥാപകര്‍ വിഭാവനം ചെയ്തത്. 1994 ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നിരവധി തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന് വിജയം നേടാന്‍ സാധിച്ചത് മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്ള ഐ.എന്‍.എലിന്റെ സ്വാധീനമായിരുന്നു. 2006 ല്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഐ.എന്‍.എല്‍ നേതാവ് പി.എം.എ സലാം എം.എല്‍.എ ആവുകയും ചെയ്തിരുന്നു.

പേരില്‍ നിന്ന് മുസ്‌ലിം എന്ന വാക്ക് ഒഴിവാക്കി മതേതര പാര്‍ട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ പാര്‍ട്ടി ശ്രമിച്ചു. ഇടതു മുന്നണി പ്രവേശനം ലക്ഷ്യംവെച്ച് രൂപീകരിച്ച പാര്‍ട്ടിയെ കാല്‍നൂറ്റാണ്ട് കാലത്തോളം സി.പി.എം അകത്തുകയറ്റിയില്ല. എന്നാല്‍ പേരിലും ചെയ്തിയിലും ഐ.എന്‍. എല്ലിനെ മുസ്ലീം ആക്കാനാണ് പിണറായിയുടെ ശ്രമം.



ലീഗ് വിമര്‍ശനം മാത്രം ദൗത്യമായി സ്വീകരിച്ച പാര്‍ട്ടിയെന്ന ഇമേജിലാണ് പലപ്പോഴും ഐ.എന്‍.എല്‍ നിന്നത്. ലീഗ് വിമര്‍ശനം എന്നതിനപ്പുറം ഒരു ന്യൂനപക്ഷരാഷ്ടീയ കക്ഷിയെന്ന നിലയില്‍ മറ്റു അജണ്ടകള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ലീഗിനെ എതിര്‍ക്കാനുള്ള ഉപകരണമായി മാത്രം ഐ.എന്‍.എല്ലിനെ ഇടതുപക്ഷം ഉപയോഗിക്കുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ടായി. ഇടത് മുന്നണി പ്രവേശനം സാധ്യമാവാത്തതില്‍ പ്രതിഷേധിച്ച് സേട്ട് സാഹിബിന്റെ മകന്‍ സിറാബ് ഇബ്രാഹീം സേട്ട്, പി.എം.എ സലാം, എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം 2011ല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ലീഗില്‍ ചേര്‍ന്നവരെ കൊണ്ട് ലീഗില്‍ അന്ത:ചിദ്രം ഉണ്ടാക്കാനാണ് ശ്രമം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ സമുന്നതനായ നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട പാര്‍ട്ടി ഇന്ന് വലിയ പ്രതിസന്ധിയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.



ഏതായാലും 2024 ല്‍ മലപ്പുറം സീറ്റ് പിണറായിക്ക് പിടിക്കണം. അതിന് ലീഗില്‍ നിന്നും ഒരു ബലത്ത ക്ഷണം കിട്ടണം. പി.കെ. കുഞ്ഞാലിക്കുട്ടിയെ കിട്ടാനാണ് പിണറായിക്ക് ആഗ്രഹം. അതിന് കഴിഞ്ഞില്ലെങ്കില്‍ മുനീര്‍ സാഹിബിനെയെങ്കിലും കിട്ടണം! 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends