ആഴമുള്ള കിണറിൽ വീണ വീട്ടമ്മയ്ക്ക് രക്ഷകനായി ഇലക്ട്രോണിക്ക് മെക്കാനിക്ക് വിദ്യാർത്ഥി

ആഴമുള്ള കിണറിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തി വിദ്യാർത്ഥി. കുറുവങ്ങാട് ഐ.ടി.ഐയില്‍ ഇലക്ട്രോണിക്ക് മെക്കാനിക്ക് വിദ്യാർത്ഥി കുന്നപ്പാണ്ടി താഴെ കുനി ഹരികൃഷ്ണന്(19) ആണ് സാഹസികമായി വീട്ടമ്മയെ രക്ഷപ്പെടുത്തിയത്. വീടിന് സമീപത്തെ ബന്ധുവീട്ടിൽ ഇരിക്കുമ്പോഴായിരുന്നു
വീടിന് പുറത്ത് ബഹളം കേട്ടത് . സ്ത്രീ കിണറ്റില്‍ വീണതാണെന്ന് അറിഞ്ഞതോടെ കിണറ്റിലേക്ക് ചാടി സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. കുന്നപ്പനാരി മിര്‍ഷാദ് ഉള്‍പ്പടെയുള്ളവരുടെ സഹായത്തോടെ വീട്ടമ്മയെ പുറത്തെത്തിച്ചു.
ബോധം നഷ്ടപ്പെട്ട സ്ത്രീയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു. നിറയെ വെള്ളമുള്ള ആഴമുള്ള കിണറാണിത്. ഹരിദാസെന്റയും റീനയുടെയും മകനാണ് ഹരികൃഷ്ണൻ. വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തിയ ഹരികൃഷ്ണന് ഇപ്പോൾ നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha























