അമ്മയുടെ മരണത്തിനു പിന്നാലെ മകനും യാത്രയായി.... പൂനെയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു, വേര്‍പാട് താങ്ങാനാവാതെ കുടുംബം

അമ്മയുടെ മരണത്തിനു പിന്നാലെ മകനും യാത്രയായി.... പൂനെയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു, വേര്‍പാട് താങ്ങാനാവാതെ കുടുംബം.
പൂനെയിലെ നഗര്‍ റോഡില്‍ ഇന്നലെ വൈകീട്ടായിരുന്നു സംഭവം .
കോട്ടയം സ്വദേശി നിഖില്‍ മാത്യു ബൈക്കില്‍ സഞ്ചിരിക്കവെയായിരുന്നു തെറ്റായ ഭാഗത്ത് നിന്നെത്തിയ ടാങ്കര്‍ ലോറി വന്നിടിച്ച് അപകടം സംഭവിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 24 വയസ്സായിരുന്നു.
ബൈക്കിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന ഗംഗാധര്‍ ചില്‍ഗിരി പരിക്കുകളോടെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. പൂനെയിലെ സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഭൗതിക ശരീരം സൂറത്തിലേക്ക് അയക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ എം.വി. പരമേശ്വരന്‍ അറിയിച്ചു.
സൂറത്തില്‍ നിന്ന് ബന്ധുക്കള്‍ ഇന്ന് രാവിലെ പൂനെയിലെത്തി മൃതദേഹം ഏറ്റു വാങ്ങും. യുവാവിന്റെ കുടുംബം സൂറത്തിലെ ഗീത നഗറിലെ മഗോബിലാണ് താമസിക്കുന്നത്. പിതാവ് മാത്യുവും ഒരു ഇളയ സഹോദരനും അടങ്ങുന്നതാണ് കുടുംബം.
കുടുംബനാഥയുടെ വേര്‍പാടില്‍ മനംനൊന്ത് കഴിയുമ്പോഴാണ് മറ്റൊരു വിയോഗം കൂടി കുടുംബത്തെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്. അമ്മ കൊവിഡ് ബാധിച്ചാണ് മരിച്ചത്.
R
https://www.facebook.com/Malayalivartha























