Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമോ? ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കി, ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ്, എന്നിട്ടും ക്ഷാമം!

27 JULY 2021 11:47 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൃത്രിമമെന്ന് സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഒരു മാസമായി വാക്‌സിന്‍ സ്റ്റോക്ക് വിവരം പുറത്ത് വിടാതെയിരുന്ന സര്‍ക്കാര്‍ ഒറ്റയടിക്ക് വാക്‌സിന്‍ വിതരണം ഇരട്ടിയാക്കിയതും ക്ഷാമത്തിന് കാരണമായതായി സൂചന. ഈമാസം 15നും 26നും ഇടയില്‍ സംസ്ഥാനത്ത് എത്തിയത് 22 ലക്ഷത്തിലധികം ഡോസ് വാക്‌സിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം. വാക്‌സിന് കടുത്ത ക്ഷാമമുണ്ടെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ പ്രസ്താവന പൊളിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന കണക്കുകള്‍.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് അനുസരിച്ച്‌ 15, 16, 17 തീയതികളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്സിന്‍ എത്തിയിരുന്നു. 19 മുതല്‍ 26 വരെ 11 ലക്ഷം ഡോസും കേന്ദ്രം നല്‍കിയിട്ടുമുണ്ട്. ഇരുപത്തിമൂന്നു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ 15നും 26നും ഇടയില്‍ കേരളത്തിലെത്തി. എന്നിട്ടും 18ന് വിതരണം ചെയ്തത് 53,488 ഡോസ്, 21ന് നല്‍കിയത് 98,483 ഡോസ്.

അതോടൊപ്പം തന്നെ മുപ്പത് ദിവസത്തെ ശരാശരി വാക്‌സിന്‍ വിതരണം 1.74 ലക്ഷമാണ്. ഓരോ സംസ്ഥാനവും വിതരണം ചെയ്യുന്ന അളവ് അനുസരിച്ചാണ് കേന്ദ്രം വാക്‌സിന്‍ നല്‍കിവരുന്നത്. രണ്ടാഴ്ച കൊണ്ട് നല്‍കിയ വാക്‌സിന്‍ ഉപയോഗിച്ച്‌ 10 മുതല്‍ 13 ദിവസം വരെ കുത്തിവയ്പ്പ് നല്‍കാവുന്നതാണ്. എന്നാല്‍, കേന്ദ്രത്തെ മുന്‍കൂര്‍ ധരിപ്പിക്കാതെ 24 ന് വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കൂട്ടി. സര്‍ക്കാര്‍ തലത്തില്‍ 1380 കേന്ദ്രങ്ങളും സ്വാകാര്യ തലത്തില്‍ 142ഉം ആക്കിയാണ് ഉയര്‍ത്തിയത്. 19നും കേന്ദ്രത്തെ അറിയിക്കാതെ വാക്‌സിന്‍ വിതരണം കുത്തനെ കൂട്ടി. ഇതോടെ സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്ക് കുറയുകയുണ്ടായി.

അതേസമയം ജൂണ്‍ 21ന് ആണ് അവസാനമായി വാക്‌സിന്‍ സ്റ്റോക്കിന്റെ വിവരം പുറത്തുവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഇ വിന്‍ പോര്‍ട്ടല്‍ തകരാറില്‍ എന്ന മറവിലാണ് കണക്ക് പുറത്തുവിടാത്തത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends