'പാർസൽ മാത്രം! രമ്യയടി അനുവദിക്കില്ല...' എം പി രമ്യ ഹരിദാസിനും, വി ടി ബല്‍റാമിനുമെതിരെയുള്ള സോഷ്യല്‍ മീഡിയയിൽ ക്യാമ്പയിൻ വ്യാപകം

എം പി രമ്യ ഹരിദാസിനും, വി ടി ബല്‍റാമിനുമെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ ക്യാമ്പയിനുകള്‍ തുടർന്നു വരുകയാണ്. 'ഹോട്ടലുകളില്‍ രമ്യയടി അനുവദിക്കില്ല' എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് നിലവിൽ സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. ഈ പോസ്റ്റര്‍ സമൂഹത്തിന്റെ സ്ത്രീവിരുദ്ധതയാണ് സൂചിപ്പിക്കുന്നതെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.
അതോടൊപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രമ്യ ഹരിദാസ് എം പി യും, വി ടി ബല്‍റാമും അടങ്ങുന്ന സംഘം പാലക്കാട്ടെ ഒരു പ്രമുഖ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. സംഭവത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഡെലിവറി ബോയ് പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രശ്നം ഗുരുതരമായത്.
അതേസമയം, രമ്യ ഹരിദാസ് എംപി തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ സത്യമല്ലെന്ന് വെളിപ്പെടുത്തി പാലക്കാട് സ്വദേശി സനൂഫ്. ഹോട്ടലില്‍ വെച്ച് താനോ സുഹൃത്തോ രമ്യയോട് മോശമായി പെരുമാറിയിട്ടില്ലെന്നും അവര്‍ ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെന്നും യുവാവ് പറയുകയുണ്ടായി. ഇതുസംബന്ധിച്ച എന്ത് കാര്യമുണ്ടെങ്കിലും ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും സനൂഫ് പ്രതികരിക്കുകയുണ്ടായി.
അവര്‍ എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു. വിഷയം തനിക്ക് നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തതെന്നും സനൂഫ് പറയുകയുണ്ടായി. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ എംപി നോക്കിനില്‍ക്കുകയായിരുന്നെന്നും തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്കെന്നും സനൂഫ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























