Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇടുക്കി തുറന്നേക്കും വരുന്നു ബ്ലു അലര്‍ട്ട്... മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കെ സുരക്ഷയേക്കരുതി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിനിറുത്താനാണ് നിലവിലെ നീക്കം... ഇനി രണ്ടടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും

27 JULY 2021 12:43 PM IST
മലയാളി വാര്‍ത്ത

കാലവര്‍ഷം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഏറെ വൈകാതെ തുറക്കാന്‍ സാധ്യതയേറി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കെ സുരക്ഷയേക്കരുതി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിനിറുത്താനാണ് നിലവിലെ നീക്കം.


നിലവില്‍ 2,371 അടി ജലനിരപ്പ് ഉയര്‍ന്നിരിക്കെ ഇനി രണ്ടടി വെള്ളം കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. അതായത് ഡാം തുറക്കിലിനുള്ള ഒന്നാം അറിയിപ്പ്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 2,378.58 അടിയില്‍ എത്തിയാല്‍ ഓറഞ്ച് അലര്‍ട്ടും 2,379.58 അടിയില്‍ റെഡ് അലര്‍ട്ട് ലെവലുമാണ്. 2,408.5 അടിയാണ് പരമാവധി സംഭരണശേഷിയെങ്കിലും 2380 അടിയില്‍ എത്തിയാല്‍ ചെറുതോണി അണക്കെട്ടിന്റെ ഒന്നോ രണ്ടോ ഷട്ടറുകള്‍ ഉയര്‍ത്തിവയ്ക്കാനാണ് നിലവിലെ ആലോചന.

 



ആകെ സംഭരണശേഷിയുടെ 64.18 ശതമാനം വെള്ളം നിലവില്‍ ഇടുക്കി അണക്കെട്ടിലുണ്ട്. ശക്തമായ പ്രളയം വീണ്ടുമുണ്ടായാല്‍ വന്‍ദുരന്തങ്ങളും നഷ്ടങ്ങളും ഒഴിവാക്കാനാണ് പരമാവധി ശേഷിക്കു മുന്‍പു തന്നെ ഇടുക്കി ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരുമാനം.


2018ലെ മഹാപ്രളയത്തില്‍ ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും മൂന്നരമീറ്ററോളം ഉയരത്തില്‍ ദിവസങ്ങളോളം തുറക്കേണ്ടി വന്നതോടെ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തിലായി സര്‍വീസുകള്‍ നിലച്ചിരുന്നു.

കൃഷിനാശം ഉള്‍പ്പെടെ വന്‍നഷ്ടങ്ങളാണ് അന്ന് വിവിധ ജില്ലകള്‍ നേരിട്ടത്. ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ ലെവലില്‍വരെ വെള്ളം ഇന്ന് എത്തിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് സമുച്ചയം തുറക്കുന്ന കാഴ്ച എക്കാലവും വിസ്മയം ജനിപ്പിക്കും.

 



അണക്കെട്ടിന്റെ ഷട്ടറുകള്‍ വൈദ്യുതി ബോര്‍ഡ് ഉദ്യാഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി തുറക്കലിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും പരമാവധി 2403 അടി വരെ വെള്ളം ശേഖരിക്കാവുന്ന അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാള്‍ ജലനിരപ്പ് 37 അടിയോളം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാനുള്ള നീക്കം.


ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കിയും രാജ്യത്തുതന്നെ വലിപ്പത്തില്‍ നാലാം സ്ഥാനത്തുള്ള ചെറുതോണിയും ഉള്‍പ്പെടുന്ന പ്രധാന ജലസംഭരണി തുറക്കുകയെന്നത് വിസ്മയ സംഭവവും കാഴ്ചയുമാണ്. ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതുള്‍പ്പെടെ മുന്‍കരുതലുകള്‍ സ്വകരിക്കേണ്ടിവരും.

 




1981 ഒക്ടോബറില്‍ ഇടുക്കി അണക്കെട്ട് പൂര്‍ണ്ണമായും നിറഞ്ഞപ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ആദ്യമായി തുറന്നിരുന്നു.


നിര്‍മാണം പൂര്‍ത്തിയാക്കി ഡാം കമ്മീഷന്‍ ചെയ്തശേഷം ആദ്യത്തെ തുറക്കലായിരുന്നു അത്. 1992 ല്‍ വീണ്ടും ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടു. 2018 ഓഗസ്റ്റിലെ മഹാപ്രളയത്തില്‍ അഞ്ചു ഷട്ടറുകളും മൂന്നര മീറ്റര്‍ വരെ ഉയരത്തില്‍ ദിവസങ്ങളോളം ഉയര്‍ത്തിവെച്ചാണ് ജലനിരപ്പ് നിയന്ത്രിച്ചത്.


കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ ചേര്‍ന്ന സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൂറ്റന്‍ ജലസംഭരണിയില്‍നിന്ന് 780 മെഗാവാട്ട് വൈദ്യുതി 
ഉത്പാദിപ്പിക്കാന്‍ സാധിക്കും. രണ്ടായിരം ദശലക്ഷം ടണ്ണിലേറെ ജലം ശേഖരിക്കാന്‍ തക്ക പ്രാപ്തിയുണ്ട് ഇടുക്കി അണക്കെട്ടിന്.



1967 ലാണ് നിരവധി ആലോചനകള്‍ക്ക് ശേഷം കാനഡ സര്‍ക്കാരിന്റെ സഹകരണത്തോടെ പെരിയാര്‍ നദിക്ക് കുറുകെ ഇടുക്കി അണക്കെട്ട് സമുച്ചയം നിര്‍മാണ വിസ്മയം പണിതീര്‍ത്തത്. 1976 ഫെബ്രുവരി 12 നാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഈ അണക്കെട്ട് രാജ്യത്തിന് സമര്‍പ്പിച്ചത്.


പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ 26 കിലോമീറ്റര്‍ അകലെ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. ബലം കൂടിയ കോണ്‍ക്രീറ്റില്‍ പണിത ഇടുക്കി ആര്‍ച്ച് ഡാമിനു 168.9 മീറ്റര്‍ ഉയരമുണ്ട്. ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടും ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടുമാണ് കനാഡ എന്‍ജിനീയര്‍മാരുടെ സാങ്കേതിക സഹായത്തോടെ ഇടുക്കിയില്‍ പണിതീര്‍ത്തത്.


60 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ജലസംഭരണിയാണ് ഇടുക്കി ഡാമിനുള്ളത്. ഇടുക്കിയില്‍നിന്ന് മുപ്പതോളം കിലോമീറ്റര്‍ കിഴക്ക് ഇരട്ടയാര്‍ മുതല്‍ 60 കിലോമീറ്റര്‍ തെക്കുള്ള കുമളിചുറ്റി 58 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള പീരുമേടുവരെ ഉള്‍ക്കൊള്ളുന്നതാണ് വൃഷ്ടിപ്രദേശം.

 


ഇടുക്കി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് പെരിയാറ്റിലെ വെള്ളം ഒഴുകിയെത്തുന്നത്.ജലസംഭരണിയിലെ ജലനിരപ്പ് അപകടരമായി ഉയര്‍ന്നാല്‍ ചെറുതോണി ഡാമിലെ അഞ്ച് ഉരുക്കു ഷട്ടറുകളില്‍ ഒന്നോ രണ്ടോ എണ്ണമായിരിക്കും ഒന്നാം ഘട്ടത്തില്‍ തുറക്കുക. ഈ വെള്ളം ചെറുതോണി
പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചെന്ന് ചേരും. ഇവിടെ നിന്നും വനമേഖലയിലൂടേയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി ലോവര്‍ പെരിയാര്‍ അണക്കെട്ടില്‍ എത്തും.


വീണ്ടും കിലോമീറ്ററുകള്‍ ഒഴുകി ഭൂതത്താന്‍ അണക്കെട്ടിലും ഇവിടെന്നിന് കാലടി വഴി ആലുവയിലെത്തും. ഏലൂര്‍ വ്യവസായ മേഖലയിലൂടെ ഒഴുകിയെത്തുന്ന ഈ വെള്ളം അവസാനം കൊച്ചി വേമ്പനാട്ട് കായലിലും അറബിക്കടലിലും ചേരും. തട്ടേക്കണ്ണി, കിരിത്തോട്, പാംബ്ല, കരിമണല്‍, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചത്തൊട്ടി, തട്ടേക്കാട്, ഭൂതത്താന്‍കെട്ട്, പാണംകുഴി, മലയാറ്റൂര്‍, കോടനാട്, കാലടി, ചേലാമറ്റം, ആലുവ വഴിയാണ് അറബിക്കടലില്‍ ചേരുന്നത്.



കുളമാവ് അണക്കെട്ട് പകുതി കരിങ്കല്ലിലും ബാക്കി കോണ്‍ക്രീറ്റിലും തീര്‍ത്ത ബലവത്തായ അണക്കെട്ടാണ്. ഇവിടെ നിന്നാണ് തുരങ്കം വഴി മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളം എത്തിക്കുന്നത്. ഇടുക്കി അണക്കെട്ടിലെ വെള്ളം മൂലമറ്റത്തെ ഭൂഗര്‍ഭനിലയത്തിലുള്ള കേന്ദ്രത്തിലെത്തിച്ചാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെയാണ് വെള്ളം നാടുകാണി മലയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ കുഴലുകളിലും തുരങ്കങ്ങളിലൂടെയും
മൂലപ്പറ്റം പവര്‍ ഹൗസിലെത്തിക്കുന്നത്. 

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends