Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ആ ഒരൊറ്റ ഫോൺ വിളി: അഭിനന്ദനവും രാജ്ഭവനിലേക്ക് ക്ഷണവും: സന്തോഷത്തോടെ സെൽവമാരി....

27 JULY 2021 01:53 PM IST
മലയാളി വാര്‍ത്ത

അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്ത് ഹൈസ്‌കൂൾ അധ്യാപികയായ കുമളി ചോറ്റുപാറ സ്വദേശിനി സെൽവമാരിയെ ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. സെൽവമാരിയുടെ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ഗവർണർ വിളിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അദ്ദേഹം സെൽവമാരിയെ ഫോണിൽ വിളിച്ചത്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നതിനിടയിലും സ്വന്തമാക്കിയ വിജയത്തിന്റെ ആഹ്ലാദ ത്തിൽ പങ്കുചേരുന്നതായി അദ്ദേഹം പറഞ്ഞു. ഈ നേട്ടം തലമുറകൾക്ക് പ്രചോദനമാകുമെന്നും ഗവർണർ വ്യക്തമാക്കി.മാത്രമല്ല സെൽവ മാരിയെ ഗവർണർ തന്റെ വസതിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. രാജ്ഭവനിലേക്കുള്ള ക്ഷണംകൂടി നൽകിയാണ് ഗവർണർ ഫോൺ സംഭാഷണത്തിന് വിരാമം കുറിച്ചത്. ഗവർണറുടെ ഫോൺ വിളി അപ്രതീക്ഷിതമായിരുന്നതിനാൽ കാര്യമായി ഒന്നും സംസാരിക്കാൻ പറ്റില്ല എന്ന് പ്രതികരണമാണ് സെൽവമാരി നടത്തിയത്. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ നേരിട്ടുകാണുമെന്നും സെൽവമാരി വ്യക്തമാക്കി.
[
അവധി ദിവസങ്ങളിൽ ഏലത്തോട്ടത്തിൽ പണിയെടുത്തും രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചും പ്രതിസന്ധികളോട് പോരാടിയും ഇരുപത്തിയെട്ടുകാരിയെ വഞ്ചിവയൽ സ്കൂളിലെ ഹൈസ്കൂൾ അധ്യാപികയാകുകയായിരുന്നു സെൽവ മാരി. ഇവരുടെ അതിജീവനത്തിന്റെ കഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു .


ചെറുപ്രായത്തിൽ അച്ഛൻ ഉപേക്ഷിച്ച് പോയി. മൂന്ന് പെൺമക്കളെ വളർത്താൻ അമ്മ സെൽവം ഏറെ കഷ്ടപ്പെട്ടു. ഏലമലക്കാടുകളിൽ പണിയെടുത്തായിരുന്നു അവർ കുടുംബം പുലർത്തിപ്പോന്നത്. അമ്മയ്ക്കൊപ്പം അവധിദിവസങ്ങളിൽ സെൽവമാരിയും പണി ചെയ്യാൻ ഇറങ്ങി.

ചോറ്റുപാറ ജി.എൽ.പി. സ്കൂൾ, മുരിക്കടി സ്കൂൾ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തമിഴ്നാട്ടിൽ പ്ലസ്ടു പഠിച്ചു ഉയർന്ന വിജയം നേടി. തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിരുദ പഠനത്തിന് ഗണിതം തിരഞ്ഞെടുത്തു. ചില ഒറ്റപ്പെടലുകൾ ജീവിതത്തിൽ നേരിട്ടിരുന്നു അപ്പോഴൊക്കെ അമ്മയുടെ മുഖം ഓർമ്മ വന്നതിനാൽ വീണ്ടും പോരാടി പഠിച്ചു.

നന്നായി കഷ്ടപ്പെട്ടപ്പോൾ ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന പരിമിതി ഒഴിവായി. ഡിഗ്രി നല്ല മാർക്കോടെ തന്നെ നേടി. യൂണിവേഴ്സിറ്റി കോളജിൽനിന്ന് എം.എസ്.സി.യും കുമളിയിലെ എം.ജി. യൂണിവേഴ്സിറ്റി സെന്ററിൽനിന്നു ബി.എഡും തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽനിന്നു എം.എഡും , ഒന്നാം റാങ്കോടെ എം.ഫിലും സെൽവ മാരി നേടിയെടുത്തു. . ഇപ്പോൾ ഇവിടെ പി.എച്ച്.ഡി. വിദ്യാർഥിയാണ് ഇവർ . കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നെറ്റും കഷ്ടപ്പെട്ട് നേടിയെടുത്തിട്ടുണ്ട്.

പി.എസ്.സിയുടെ വനിതാ സിവിൽ പോലീസ് റാങ്ക് ലിസ്റ്റിൽ സെൽവമാരിയുടെ പേര് വന്നിരുന്നു. എന്നാൽ അതിനോട് വലിയ താത്പര്യം ഇല്ല. 2017-ലാണ് ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് പി.എസ്.സി. പരീക്ഷ എഴുതിയത്. നിയമന ഉത്തരവ് 2020-ൽ കിട്ടിയിരുന്നു. എന്നാൽ ഈ വർഷമായിരുന്നു ജോലിയിൽ പ്രവേശിച്ചത്. അധ്യാപനം ഇഷ്ടമാണ്. പക്ഷേ സിവിൽ സർവീസ് നേടി എടുക്കുക എന്ന വലിയ ലക്ഷ്യമാണ് സെൽവമാരിക്കുള്ളത്. ഏതായാലും ഗവർണറുടെ കിട്ടിയതോടെ ഇരട്ടി സന്തോഷം ആണ് സെൽവമാരിക്ക് കിട്ടിയിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends