സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക ആശ്വാസം; ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ് എത്തും

സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായിരിക്കുകയാണ്. ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ് എറണാകുളത്തെത്തിക്കുമെന്ന് റിപ്പോർട്ട്. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യുന്നതാണ്.
തിരുവനന്തപുരം ജില്ലയ്ക്ക് നാല്‍പതിനായിരം ഡോസ് വാക്സിന്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൊവീഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഓണത്തിന് മുമ്പ് സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും ച്യേത്തിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശിനി (38), പേട്ട സ്വദേശി (17), കരമന സ്വദേശിനി (26), പൂജപ്പുര സ്വദേശി (12), കിള്ളിപ്പാലം സ്വദേശിനി (37) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 56 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 8 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha





















