കളമശേരി ഭൂമി ഇടപാട് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

റവന്യൂ ഉദ്യോഗസ്ഥരടക്കം ആറുപേരെ പ്രതികളാക്കി കളമശേരി ഭൂമി ഇടപാട് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഭൂമി കൈക്കലാക്കുന്നതിന് ആസൂത്രിത ഗൂഡാലോചന നടന്നെന്നും രേഖകള്‍ തിരുത്തിയെന്നുമാണ് കണ്ടെത്തല്‍. തെളിവുകളുടെ ആഭാവത്തില്‍ സലീം രാജിനെ പ്രതിയാക്കേണ്ടെന്ന് സിബിഐ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ബന്ധുക്കളടക്കമുളളവര്‍ പ്രതികളാണ്. റവന്യൂ ഉദ്യോഗസ്ഥരായ മൊറാദ്, സാബു, ഗീവര്‍ഗീസ്, കൃഷ്ണകുമാരി എന്നവരാണ് ആദ്യ നാലുപ്രതികള്‍.
സലിം രാജിന്റെ ബന്ധുക്കളായ അബ്ദുള്‍ മജീദ്, അബ്ദുല്‍ സലാം എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍. കളമശേരി പത്തടിപ്പാലത്തുളള ഷെരീഫയുടെയും മക്കളുടെയും ഭൂമി കവര്‍ന്നെടുക്കാന്‍ ആസൂത്രിത ഗൂഡാലോചന നടന്നെന്നും ഉദ്യോഗസ്ഥ പിന്തുണയില്‍ രേഖകള്‍ തിരുത്തിയെന്നുമാണ് കണ്ടെത്തല്‍.
വില്ലേജ് ഓഫീസിലും തഹസില്‍ ദാരുടെ ഓഫീസിലുമാണ് ആസൂത്രണം നടന്നത്. താഴേത്തട്ടിലുളള ഉദ്യോഗസ്ഥ! തയാറാക്കി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കലക്ടറേറ്റിലും ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിലും തുടര്‍ നടപടികള്‍ ഉണ്ടായത്. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പിഴവുപറ്റി. പക്ഷേ മനപൂര്‍വമായ ഗൂഡാലോചന തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ പ്രതി ചേര്‍ത്തിട്ടില്ല.
ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി ഒ സൂരജിന്റെ നടപടികളില്‍ വീഴ്ചയുണ്ടെയെന്നും കുറ്റപത്രത്തിലുണ്ട്. സലിം രാജിനെ നേരത്തെ ചോദ്യം ചെയ്തിരുന്നെങ്കില്‍ എഫ് ഐ ആറില്‍ പ്രതിയാക്കിയിരുന്നില്ല. ഇടപാടില്‍ ഇയാളുടെ പങ്ക് വ്യക്തമായിട്ടില്ലെന്നു സിബിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കടകംപളളി ഭൂമിയിടപാട് കേസിലാണ് സലീം രാജിനെ പ്രതി ചേര്‍ത്ത് അറസ്റ്റുചെയ്തത്
https://www.facebook.com/Malayalivartha
























