കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ച് കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കി.... കിഴക്ക്, പടിഞ്ഞാറന്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ജലവിഭാഗത്തെ ശക്തിപ്പെടുത്തുന്നതില്‍ ഈ കപ്പലുകള്‍ സഹായിക്കും... കോവിഡ് പ്രതിസന്ധിക്കിടയിലാണ് അഞ്ച് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്

കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ച് കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കി.... കിഴക്ക്, പടിഞ്ഞാറന്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ജലവിഭാഗത്തെ ശക്തിപ്പെടുത്തുന്നതില്‍ ഈ കപ്പലുകള്‍ സഹായിക്കും... കോവിഡ് പ്രതിസന്ധിക്കിടയിലാണ് അഞ്ച് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്.
കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അഞ്ച് കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കി. അതിര്‍ത്തി രക്ഷാസേനയ്ക്കായി (ബിഎസ്എഫ്) മൂന്ന് ഫ്‌ളോട്ടിങ് ബോര്‍ഡര്‍ ഔട്‌പോസ്റ്റ് (എഫ്ബിഒപി) കപ്പലുകളും ജെഎസ്ഡബ്ല്യു ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സിനായി രണ്ട് മിനി ജനറല്‍ കാര്‍ഗോ കപ്പലുമാണ് നീറ്റിലിറക്കിയത്.
കപ്പല്‍ശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും എന്‍പിഒഎല്‍ ശാസ്ത്രജ്ഞയുമായ കെ റമീത നീറ്റിലിറക്കല്‍ ചടങ്ങ് നടത്തി. ബിഎസ്എഫ് ഡിഐജി മുകേഷ് ത്യാഗി, ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിജോയ് ഭാസ്‌കര്‍, ഫിനാന്‍സ് ഡയറക്ടര്‍ വി ജെ ജോസ്, പ്രണബ് കെ ത്ധാ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധിക്കിടയിലാണ് അഞ്ച് കപ്പലുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ബേസ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്നതിനാല്‍ മൂന്ന് എഫ്ബിഒപികള്‍ പ്രധാനമാണെന്ന് മധു എസ് നായര്‍ പറഞ്ഞു.
കിഴക്ക്, പടിഞ്ഞാറന്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ജലവിഭാഗത്തെ ശക്തിപ്പെടുത്തുന്നതില്‍ ഈ കപ്പലുകള്‍ സഹായിക്കുമെന്നും മുകേഷ് ത്യാഗി പറഞ്ഞു. 46 മീറ്റര്‍ നീളമുള്ള കപ്പലില്‍ നാല് അതിവേഗ പട്രോളിങ് ബോട്ടുകളെ ഉള്‍ക്കൊള്ളാനാകും. സേനയ്ക്ക് ആവശ്യമായ പെട്രോളും ശുദ്ധജലവും നിറയ്ക്കാനും സംവിധാനമുണ്ട്
"
https://www.facebook.com/Malayalivartha























