അമ്പലപ്പാറയിൽ കോഴിത്തീറ്റ ഫാക്ടറിയിൽ തീയണയ്ക്കുന്നതിനിടെ പൊട്ടിത്തെറി; അഗ്നിശമനസേന ഉദ്യോഗസ്ഥർക്കും ഫാക്ടറി തൊഴിലാളികളും ഉൾപ്പെടെ മുപ്പതിൽ അധികം ആളുകൾക്ക് പരുക്ക്

കോഴിത്തീറ്റ ഫാക്ടറിയിൽ അഗ്നിബാധ. പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ കോഴിത്തീറ്റ ഫാക്ടറിയിൽ തീയണയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് അഗ്നിശമനസേന ഉദ്യോഗസ്ഥർക്കും ഫാക്ടറി തൊഴിലാളികളും ഉൾപ്പെടെ മുപ്പതിലധികമാളുകൾക്ക് പരുക്കേറ്റു.
സാരമായി പരുക്കേറ്റ മൂന്നുപേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുപേർ പെരിന്തൽമണ്ണയിലും എട്ടുപേർ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. തീയണയ്ക്കുന്നതിനിടെ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിയുണ്ടായെന്ന് അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. നാട്ടുകാരുടെ വാഹനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha























