ചെറുകഥാകൃത്തും നോവലിസ്റ്റുമായ തോമസ് ജോസഫ് അന്തരിച്ചു.... സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി സഭ സെമിത്തേരിയില്‍

പക്ഷാഘാതത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കിടപ്പിലായിരുന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമായ തോമസ് ജോസഫ് (66) അന്തരിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ കീഴ്മാട് സൊസൈറ്റിപ്പടിയില്‍ വാടക്കല്‍ വീട്ടില്‍ വച്ചായിരുന്നു മരണം.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം കളമശേരി സഭ സെമിത്തേരിയില്‍. മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന ചെറുകഥ 2013ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. എസ്.ബി.ടി സാഹിത്യ പുരസ്‌കാരം, കെ.എ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, 2009ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
നോവല്‍ വായനക്കാരന്‍, ഒരു ഇരുണ്ട സസ്യമായി ചുറ്റിപിണഞ്ഞ്, പരലോക വാസസ്ഥലങ്ങള്‍, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, ചിത്രശലഭങ്ങളുടെ കപ്പല്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ എന്നിവ പ്രധാനകൃതികളാണ്. ചന്ദ്രിക, ഇന്ത്യന്‍ എക്‌സ്പ്രസ് പത്രങ്ങളില്‍ ജോലി ചെയ്തു.
ആകെ സമ്പാദ്യമായ കീഴ്മാടുള്ള 10 സെന്റും വീടും ഈടു നല്‍കി വായ്പയെടുത്തിരുന്നു. 2018 സെപ്റ്റംബര്‍ 15ന് തോമസ് ജോസഫ് അബോധാവസ്ഥയിലായത്. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെങ്കിലും ഇടതുവശം പൂര്‍ണമായും തളര്‍ന്നു.
വലതു കൈയ്യും കാലും ചെറുതായി അനക്കാന്‍ കഴിയുന്ന അവസ്ഥയിലാവുകയും ചെയ്തു. ഭാര്യയുടെ ഇ.എസ്.ഐ ആനുകൂല്യങ്ങളും സുഹൃത്തുകളുടേയും എഴുത്തുകാരുടേയും കൂട്ടായ്മകള്‍ രൂപീകരിച്ചും സര്‍ക്കാര്‍ സഹായം തേടിയുമാണ് ചികിത്സ നടത്തിയിരുന്നത്.
" f
https://www.facebook.com/Malayalivartha























