ആര്യയുടെ സംസ്‌കാരത്തിനായി ഇന്ന് അച്ഛന്‍ എത്തുന്നു

അച്ഛന്‍ സുരേഷ് സൗദി അറേബ്യയില്‍ നിന്ന് ഇന്ന് എത്തുമെന്ന് ഉറപ്പു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്യ കെ. സുരേഷിന്റെ സംസ്‌കാരം ഇന്ന് മൂന്നിന് ഐരവണ്‍ തോപ്പില്‍ ലക്ഷംവീട് കോളനിയിലെ വീട്ടുവളപ്പില്‍ നടത്താന്‍ തീരുമാനിച്ചു. സര്‍ക്കാര്‍തലത്തില്‍ നിന്നുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് മകള്‍ ആര്യയെ അവസാനമായി കാണാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുമായി സുരേഷിന് നാട്ടിലെത്താന്‍ അവസരമൊരുങ്ങിയത്.
റയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കാണപ്പെട്ട ആര്യ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം തൃശൂരില്‍ നിന്നും ചൊവ്വ രാത്രി എട്ടിന് പത്തനംതിട്ടയില്‍ എത്തിച്ച് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മകളുടേയും സുഹൃത്തുക്കളുടേയും ദുരന്തം അറിഞ്ഞതു മുതല്‍ നാട്ടിലേക്ക് വരാന്‍ സുരേഷ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. പാസ്‌പോര്‍ട്ടും രേഖകളും ജോലി ചെയ്യുന്ന കമ്പനി അധികൃതരുടെ കൈവശമായിരുന്നു. ഈ വിഷയം വീട്ടുകാര്‍ മന്ത്രി പി. കെ. അബ്ദുറബ്ബിന്റെയും പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. പിന്നീട് മകള്‍ മരണമടഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി അടൂര്‍ പ്രകാശും ഈ വിഷയത്തില്‍ നേരിട്ട് ഇടപെടുകയും സുരേഷിനെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുമായും മലയാളി അസോസിയേഷനുമായും ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
് കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യ കെ. സുരേഷ് എന്നിവരെ കാണാതായത് കഴിഞ്ഞ ഒന്‍പതിനാണ്. 13ന് പുലര്‍ച്ചെ ആതിരയെയും രാജിയെയും ഒറ്റപ്പാലം മങ്കരയ്ക്കു സമീപം റയില്‍വേ ട്രാക്കില്‍ മരിച്ച നിലയിലും ആര്യയെ ഗുരുതരമായി പരുക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആര്യയും മരണത്തിനു കീഴടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























